സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വെളുത്തുളളി വില 300 രൂപയില്‍ തുടരുന്നു. ഇഞ്ചി, പയര്‍, കാരറ്റ്, ചെറുനാരങ്ങ എന്നിവയുടെ വില 100 ന് മുകളില്‍. വെണ്ട, വെള്ളരി, മത്തന്‍, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയില്‍ കുറവ് വിലയില്‍ ലഭ്യാമാകുന്നത്. കോഴിക്കോട് തക്കാളി വില 18 രൂപയായി കുറഞ്ഞു. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.