തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപയാണ് ഇന്ന് (ഡിസംബര്‍ 21) വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 880 രൂപയോളം വില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി.
ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7100 രൂപയായി. രണ്ട് ദിവസത്തെ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അതിന് പിന്നാലെയുണ്ടായ വര്‍ധനവ് ആശങ്ക നല്‍കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
ഡിസംബറിലെ സ്വര്‍ണ വിലയുടെ കണക്കുകള്‍ ഇങ്ങനെ:
തീയതി | ഏറ്റക്കുറച്ചിലുകള്‍ | വില |
ഡിസംബര്‍ 01 | മാറ്റമില്ല | 57,200 |
ഡിസംബര്‍ 02 | വര്‍ധനവ് (320) | 57,040 |
ഡിസംബര്‍ 03 | മാറ്റമില്ല | 57,040 |
ഡിസംബര്‍ 04 | വര്‍ധനവ് (80) | 57,120 |
ഡിസംബര്‍ 05 | കുറഞ്ഞു (480) | 56,720 |
ഡിസംബര്‍ 06 | കുറഞ്ഞു (200) | 56,920 |
ഡിസംബര്‍ 07 | മാറ്റമില്ല | 56,920 |
ഡിസംബര്‍ 08 | മാറ്റമില്ല | 56,920 |
ഡിസംബര്‍ 09 | വര്‍ധനവ് (120) | 57,040 |
ഡിസംബര്‍ 10 | വര്‍ധനവ് (600) | 57,640 |
ഡിസംബര്‍ 11 | വര്‍ധനവ് (640) | 58,280 |
ഡിസംബര്‍ 12 | മാറ്റമില്ല | 58,280 |
ഡിസംബര്‍ 13 | കുറഞ്ഞു (440) | 57,840 |
ഡിസംബര്‍ 14 | കുറഞ്ഞു (720) | 57,120 |
ഡിസംബര്‍15 | മാറ്റമില്ല | 57,120 |
ഡിസംബര്‍ 16 | മാറ്റമില്ല | 57,120 |
ഡിസംബര്‍ 17 | വര്‍ധനവ് (80) | 57,200 |
ഡിസംബര്‍ 18 | കുറഞ്ഞു (120) | 57,080 |
ഡിസംബര്‍ 19 | കുറഞ്ഞു (520) | 56,560 |
ഡിസംബര്‍ 20 | കുറഞ്ഞു (240) | 56,320 |
ഡിസംബര്‍ 21 | വര്‍ധനവ് (480) | 56,800 |
Also Read |