ETV Bharat / business

അടയ്‌ക്ക കർഷകർക്ക് ആശ്വാസം; വിളവ് കുറവെങ്കിലും വിലയില്‍ വന്‍ കുതിപ്പ്, ഫൈബർ തോട്ടിയും രംഗത്ത് - ARECA NUT RATE HIKED

സംസ്ഥാനത്ത് അടയ്‌ക്ക വിലയില്‍ വര്‍ധനവ്. കിലോയ്‌ക്ക് 400 മുതല്‍ 460 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍. വില വര്‍ധിച്ചത് കഴിഞ്ഞ 10 ദിവസത്തിനിടെ.

ARECA NUT PRICE INCREASED  BETEL NUT RATE HIKED IN KERALA  അടയ്‌ക്ക് വില വര്‍ധിച്ചു  കേരളം അടയ്‌ക്ക വില
Areca Nut Price (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 21, 2024, 3:15 PM IST

കാസർകോട്: സംസ്ഥാനത്ത് ഇടയ്ക്ക് പെയ്‌ത മഴ അല്‍പം ആശങ്കപ്പെടുത്തിയെങ്കിലും അടയ്‌ക്ക കർഷകർക്ക് ഇത് ആശ്വാസത്തിന്‍റെ നാളുകളാണ്. ഫസ്റ്റ് ക്വാളിറ്റി അടക്കയ്ക്ക് ഇപ്പോൾ വിപണിയില്‍ 400 മുതൽ 460 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കാസർകോട് 460 രൂപയാണ് അടയ്‌ക്ക വില.

കണ്ണൂരിൽ കാസർകോട് ജില്ലയിലെ അടക്കയെക്കാൾ ഗുണമേന്മ കുറവായതിനാൽ 320-330 ആണ് ഇന്നത്തെ വില. ഗുണമേന്മക്കനുസരിച്ച് വിലയിലും മാറ്റം വരാം. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് അടയ്‌ക്കയ്‌ക്ക് വില കൂടിയത്.

https://etvbharatimages.akamaized.net/etvbharat/prod-images/21-12-2024/23164839_ka.jpg
Areca Nut (Getty)

കർഷകർക്ക് ഇപ്പോൾ സീസൺ കാലമാണ്. ഡിസംബർ മുതൽ മാർച്ച്‌ വരെയാണ് അടയ്ക്ക‌ പറിക്കൽ. ഡിസംബറിൽ മഴ പെയ്‌തപ്പോൾ ചില ദിവസങ്ങളിൽ പച്ച അടയ്‌ക്ക ഉണക്കാൻ കഴിയാത്തത് ചീഞ്ഞു പോകുന്നതിന് കാരണമായിട്ടുണ്ട്. മഴയിൽ കുതിർന്ന് കഴിഞ്ഞാൽ, മുളപൊട്ടി ഉൾകാമ്പ് കറുപ്പായി മാറുകയും ചെയ്യും. ഇതോടെ അടയ്‌ക്കയുടെ ഗുണനിലവാരം വിപണയിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറും.

പ്രത്യേകതരം പന്തലൊരുക്കി എല്ലാ കാലാവസ്ഥയിലും അടയ്ക്ക ഉണക്കാനുള്ള ശാസ്ത്രീയരീതി നിലവിലുണ്ടെങ്കിലും നിർമാണച്ചെലവ് സാധാരണ കർഷകർക്ക് താങ്ങാൻ പറ്റുന്നതിനപ്പുറമാണെന്നതാണ് വസ്‌തുത. കഴിഞ്ഞ മാസങ്ങളിൽ പെയ്‌ത മഴ കാരണം പൂങ്കുല കരിഞ്ഞ് പോകുന്ന അവസ്ഥ ഉണ്ടായത് വിളവിനെ നന്നായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വില കൂടിയത് അല്‍പം ആശ്വാസമാണ്.

Areca Palm (Getty)

പച്ച അടയ്‌ക്കയ്ക്ക് ഒന്നിന് 1.50-2.20 എന്ന രീതിയിലാണ് വിൽക്കുന്നത്. പഴയ അടയ്ക്ക‌ (കഴിഞ്ഞ വർഷത്തേത്) 460 രൂപയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞ സീസണിൽ 550 രൂപ ഉണ്ടായിരുന്നു. അത്ര ഇല്ലെങ്കിലും ഇപ്പോഴത്തെ വില ആശ്വാസം നൽകുന്നതാണെന്നും ആദൂരിലെ കർഷകനായ ശിവ പറഞ്ഞു.

കഴിഞ്ഞ വർഷം ശേഖരിച്ച് ഉണക്കിസൂക്ഷിച്ച അടയ്ക്കയാണ് കർഷകർ ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. നവംബർ, ഡിസംബർ മാസത്തോടെയാണ് അടയ്ക്ക വിപണിയിൽ എത്തിത്തുടങ്ങിയത്. സെപ്റ്റംബർ മാസം 300-305 രൂപയാണ് അടയ്ക്കയ്ക്ക് ലഭിച്ചിരുന്നത്. അതാണ് 400ന് മുകളിൽ എത്തിയത്. വിലകൂടിയതോടെ കവുങ്ങ് കൃഷിയിലേക്ക് ധാരാളം കർഷകർ ഇറങ്ങിയിരുന്നുവെന്നാണ് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

ARECA NUT PRICE INCREASED  BETEL NUT RATE HIKED IN KERALA  അടയ്‌ക്ക് വില വര്‍ധിച്ചു  കേരളം അടയ്‌ക്ക വില
Areca Nut (Getty)

പുലിവാലായി വിദേശ അടയ്‌ക്ക: വിദേശ അടയ്ക്കയുടെ ഇറക്കുമതി സംസ്ഥാനത്തെ കവുങ്ങ് കർഷകരെ ബാധിച്ചിട്ടുണ്ട്. മ്യാൻമാർ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അടയ്ക്ക പാൻമസാല വ്യവസായികൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. വിദേശ ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്ന് എന്നാണ് കർഷകർ പറയുന്നത്.

ഫൈബർ തോട്ടിയുടെ വരവ് ആശ്വാസമായി: അടയ്‌ക്ക വിളവെടുപ്പിന് ജോലിക്കാരെ കിട്ടാത്തത് വലിയ പ്രയാസം സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഫൈബർ തോട്ടിയുടെ കടന്നുവരവ് ഇതിനെ മറികടന്നിട്ടുണ്ട്. മരുന്ന് അടിക്കാനും അടയ്‌ക്ക പറിക്കാനും ഇത്തരം തോട്ടികൾകൊണ്ട് കഴിയുന്നുണ്ടെന്ന് കർഷകർ പറയുന്നു. മലബാറിൽ ഫൈബർ തോട്ടികൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ആശങ്കയാകുന്ന ഇല കരിയൽ: ഇല കരിയൽ രോഗം ഇപ്പോൾ കവുങ്ങുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യം കവുങ്ങിന്‍റെ ഇലയിൽ ചെറിയ കുത്തുകൾ പ്രത്യക്ഷപ്പെടും. ഫംഗസ് ബാധിക്കുന്നതാണ് ഇതിന് കാരണം. പിന്നീട് ഇല പഴുത്ത് ഒടിഞ്ഞ് വീഴും. ഇത് തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്.

ഏറ്റവും കൂടുതൽ കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോടാണ്. 20,080.88 ഹെക്‌ടർ സ്ഥലത്താണ് കവുങ്ങ് കൃഷിയിലുള്ളത്. വര്‍ഷം തോറും 40,734 ലധികം ടണ്‍ അടയ്‌ക്കയാണ് ജില്ലയില്‍ നിന്നും വിളവെടുക്കുന്നത്. കൃഷി വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനത്ത് 96570.49 ഹെക്‌ടറിലാണ് കവുങ്ങ് കൃഷി. വാർഷിക ഉത്പാദനമാകട്ടെ 1,03,158.596 ടണ്ണും. ഗുണമേന്മയിലും കാസർകോട് അടയ്‌ക്കയാണ് മുന്നിൽ.

Areca Palm (ETV Bharat)

കവുങ്ങ് കൊള്ളാം: മോഹ വിലയിൽ ആകൃഷ്‌ടരായി കവുങ്ങ് കൃഷി ചെയ്യുന്നവരുടെ എണ്ണവും ഇപ്പോൾ വർധിച്ച് വരികയാണ്. ജില്ലയിൽ റബർ, തെങ്ങ് എന്നിവ വെട്ടിമാറ്റി പുതിയതായി കവുങ്ങ് കൃഷി തുടങ്ങിയവർ ഏറെയാണ്. പെട്ടെന്ന് കായ്ക്കുന്ന കുള്ളൻ ഇനങ്ങൾക്കാണ് പ്രിയം ഏറെ. നെൽവയലുകളിൽ മാത്രമാണ് നേരത്തെ കവുങ്ങ് കൃഷി ചെയ്‌തിരുന്നതെങ്കിൽ കുന്നിന്‍ പ്രദേശങ്ങളിലും ഇപ്പോള്‍ വ്യാപകമായി ഈ കൃഷി നടത്തുന്നവരുണ്ട്.

Also Read
  1. സാധനങ്ങള്‍ക്ക് വൻ വിലക്കുറവുമായി സപ്ലൈകോ; ക്രിസ്‌മസ്–ന്യൂ ഇയര്‍ വില്‍പന ആരംഭിച്ചു
  2. സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; ഇന്നത്തെ നിരക്ക് ഇങ്ങനെ
  3. കൊപ്രയ്‌ക്ക് കോളടിച്ചു, താങ്ങുവിലയില്‍ 121 ശതമാനം വര്‍ധനവ്!; കിലോയ്ക്ക് 42 രൂപ വരെ കൂടും
  4. ക്രിസ്‌മസിനൊരു കിടിലന്‍ ബീഫ് റോസ്റ്റ് ആയാലോ! റെസിപ്പിയിതാ
  5. മത്തി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ... രുചിയില്‍ നോ കോംമ്പ്രമൈസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.