തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഇന്ന് (ജനുവരി 22) ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ച് 60,200 രൂപയായി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിന് 60,000 രൂപ കടക്കുന്നത്.
ജനുവരി മുതല്‍ തുടര്‍ച്ചയായി സ്വര്‍ണവില ഉയരുകയാണ്. ഒരു ഗ്രാം 22കാരറ്റ് സ്വർണത്തിന് 75 രൂപ വർധിച്ച് 7,525 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 86 രൂപ വർധിച്ച് 8,209 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്‍റെ വില 59,600 രൂപയായിരുന്നു.
ജനുവരിയിലെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില
- ജനുവരി 01: 57,200
- ജനുവരി 02: 57,440
- ജനുവരി 03: 58,080
- ജനുവരി 04: 57,720
- ജനുവരി 05: 57,720
- ജനുവരി 06: 57,720
- ജനുവരി 07: 57,720
- ജനുവരി 08: 57,800
- ജനുവരി 09: 58,080
- ജനുവരി 10: 58,280
- ജനുവരി 11: 58,400
- ജനുവരി 12: 58,400
- ജനുവരി 13: 58,720
- ജനുവരി 14: 58,640
- ജനുവരി 15: 58,720
- ജനുവരി 16: 59,120
- ജനുവരി 17: 59,600
- ജനുവരി 18: 59,480
- ജനുവരി 19: 59,480
- ജനുവരി 20: 59,600
- ജനുവരി 21: 59, 600
- ജനുവരി 22: 60,200
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
- ആഗോള സ്വർണ വിപണി ഇന്ത്യയിലെ സ്വർണ വില നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. സ്വർണം ലോകമെമ്പാടും വ്യാപാരം ചെയ്യപ്പെടുന്നു, ആഗോളതലത്തിലുള്ള ഡിമാൻഡും സ്വര്‍ണ വിലയെ ഗണ്യമായി സ്വാധീനിക്കും.
- ഭൗമരാഷ്ട്രീയ സംഭവങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും .ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
- കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും രാജ്യത്തെ സ്വർണ വിലയിൽ കാര്യമായ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവ, നികുതി, അല്ലെങ്കിൽ സ്വർണ ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയിലെ മാറ്റങ്ങൾ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ, ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്.
Read Also: എന്‍റമ്മേ... ഇതെന്താണ് എന്‍റെ പൊന്നേ! അടിച്ചുകയറി സ്വര്‍ണ നിരക്ക്,