ETV Bharat / state

'അധ്യാപകര്‍ ചെയ്‌തത് ശുദ്ധ തോന്നിവാസം..!'; വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ഡോ. പ്രേം കുമാര്‍ - PREM KUMAR ON STUDENT THREAT VIDEO

ആ വീഡിയോ ഷെയർ ചെയ്‌ത് അർമാദിക്കുന്ന കേശവൻമാമന്മാരെയും മാമിമാരെയും പറഞ്ഞു നന്നാക്കൽ നടപ്പുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രിൻസിപ്പില്‍ ചെയ്‌തതും ക്രിമിനല്‍ കുറ്റം തന്നെയാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി.

DR PREM KUMAR SLAMS TEACHERS  KERALA STUDENT THREATEN TEACHER  ANAKKARA HIGHER SECONDARY SCHOOL  SHARING MINOR VIDEO IS ILLEGAL
Dr, Prem Kumar, Principal (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 22, 2025, 12:46 PM IST

സ്‌കൂളിലേക്ക് കൊണ്ടുവന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് അധ്യാപകർക്ക് നേരെ വധഭീഷണി മുഴക്കിയ പ്ലസ് വൺ വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ച അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. പ്രേം കുമാര്‍. 'ശുദ്ധ തോന്നിവാസമാണ് ആ അധ്യാപകർ ചെയ്‌തത്' എന്ന് തുടങ്ങുന്ന പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് പ്രേം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

സ്‌കൂളിന്‍റെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയുമെല്ലാം പിശകും പ്രശ്‌നവും കൊണ്ടായിരിക്കാം ആ വിദ്യാര്‍ഥി അങ്ങനെ പെരുമാറിയത്. അതില്‍ അന്വേഷണമാവാം. പക്ഷേ, ആ കുട്ടിയുടെ വീഡിയോ എടുത്ത് നാടുമുഴുവൻ പ്രചരിപ്പിക്കുന്ന അധ്യാപകൻ ചെയ്‌തത് ശുദ്ധ തോന്നിവാസമാണെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ പ്രിൻസിപ്പില്‍ ചെയ്‌തതും ക്രിമിനല്‍ കുറ്റം തന്നെയാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി.

"എഡ് മാഷ് ചെയ്‌തത് കുറ്റകരമായ ചെയ്‌തിയാണ്. അധ്യാപന പണിയെടുത്ത് ശമ്പളം വാങ്ങുന്നൊരു സർക്കാർ ജീവനക്കാരൻ/ജീവനക്കാരി ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ക്രിമിനൽ കുറ്റമാണത്. അത് ഷെയർ ചെയ്‌തത് അർമാദിക്കുന്ന കേശവൻമാമന്മാരെയും മാമിമാരെയും പറഞ്ഞു നന്നാക്കൽ നടപ്പുള്ള കാര്യമല്ല. പക്ഷേ, പ്രായപൂർത്തിയാവാത്തൊരു വിദ്യാർത്ഥിയുടെ വീഡിയോ ഷൂട്ട് ചെയ്‌ത് പ്രചരിപ്പിക്കുന്ന ഒരു ഗവൺമെന്‍റ് സെർവന്‍റിനെ നിലയ്ക്കു നിർത്താൻ ഇന്നാട്ടിൽ സംവിധാനമുണ്ട്. അതുപയോഗിക്കേണ്ടതുണ്ട്," എന്നും അദ്ദേഹം കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം....

"ശുദ്ധതോന്നിവാസമാണ് ആ അധ്യാപകർ ചെയ്‌തത്.

സ്‌കൂളുകളെപ്പറ്റി വളരെ പ്രശസ്തമായൊരു ചൊല്ലുണ്ട്.

There is no such thing as bad student;

only bad teacher.

വടിയെടുക്കുന്ന അദ്ധ്യാപകൻ നല്ല അധ്യാപകനാവില്ലെന്ന് പറഞ്ഞത് വിജയൻ മാഷാണ്.

പഠിപ്പിന്‍റെ കാര്യമായാലും പെരുമാറ്റത്തിന്‍റെ കാര്യമായാലും അങ്ങനെത്തന്നെയാണത്.

സ്‌കൂളിലെ ഏഡ് മാഷിനോട്, തന്നെ വീഡിയോ ഷൂട്ട് ചെയ്യുന്ന മാഷിനോട് കൊന്നു കളയുമെന്ന് പറയുന്ന അഡോളസെൻസിലുള്ള ഒരു കുട്ടി എന്നത് സ്‌കൂളിന്‍റെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയുമെല്ലാം പിശകും പ്രശ്‌നവും പ്രശ്നവുമാണ്.

അതെന്തൊക്കെയെന്ന് മെല്ലെ അന്വേഷണമാവാം.

പക്ഷേ, ആ കുട്ടിയുടെ വീഡിയോ എടുത്ത് നാടുമുഴുവൻ പ്രചരിപ്പിക്കുന്ന അദ്ധ്യാപകൻ ചെയ്തത് ശുദ്ധതോന്നിവാസമാണ്.

അതിനനുവദിച്ച ഏഡ് മാഷ് ചെയ്തതും കുറ്റകരമായ ചെയ്തിയാണ്. അധ്യാപന പണിയെടുത്ത് ശമ്പളം വാങ്ങുന്നൊരു സർക്കാർ ജീവനക്കാരൻ/ജീവനക്കാരി ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത

ക്രിമിനൽ കുറ്റമാണത്. അത് ഷെയർ ചെയ്ത് അർമാദിക്കുന്ന കേശവൻമാമന്മാരെയും മാമിമാരെയും പറഞ്ഞു നന്നാക്കൽ നടപ്പുള്ള കാര്യമല്ല.

പക്ഷേ,

പ്രായപൂർത്തിയാവാത്തൊരു വിദ്യാർത്ഥിയുടെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന ഒരു ഗവൺമെന്‍റ് സെർവന്‍റിനെ നിലയ്ക്കു നിർത്താൻ ഇന്നാട്ടിൽ സംവിധാനമുണ്ട്. അതുപയോഗിക്കേണ്ടതുണ്ട്.

പല കാരണങ്ങൾ കൊണ്ട് നാളെയും പല കുട്ടികൾ ഇങ്ങനെയൊക്കെ പറഞ്ഞെന്ന് വരാം.

ആ സീനിൽ ഇടപെട്ട് 'വേണ്ട മാഷേ' എന്നു പറയുന്നൊരു ലേഡി ടീച്ചറുണ്ട്. അതാണ് നല്ല മാതൃകയെന്നും തിരിച്ചു വെല്ലുവിളിക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശുദ്ധതോന്നിവാസമാണെന്നും ഇന്നാട്ടിലെ മുഴുവൻ അധ്യാപക ജീവനക്കാരെയും ഓർമിപ്പിക്കേണ്ടതുണ്ട്"

Read Also: "പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍, കൊന്ന് ഇടും ന്ന് പറഞ്ഞാ കൊന്ന് ഇടും'; കൊലവിളിയില്‍ വിദ്യാര്‍ഥിക്ക് എതിരെ പരാതി നല്‍കി പ്രിൻസിപ്പൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.