കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് ആണ് ആദ്യ മത്സരം. ഇരുടീമുകളും മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. പരമ്പരയിൽ നിരവധി വലിയ റെക്കോർഡുകൾ സൃഷ്ടിക്കാനും തകർക്കാനും സാധ്യതയുണ്ട്. ഏതൊക്കെ താരങ്ങൾക്ക് പുതിയ ചരിത്രം സൃഷ്ടിക്കാനാകുമെന്ന് നോക്കാം.
ചരിത്ര നേട്ടത്തിന്‍റെ വക്കിൽ അർഷ്‌ദീപ് സിങ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്‌ദീപ് 60 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് ഇതുവരെ 95 വിക്കറ്റാണ് വീഴ്ത്തിയത്. തന്‍റെ പേരിൽ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാൽ, ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറായ യുസ്വേന്ദ്ര ചാഹലിനെ (96) താരം മറികടക്കും. മാത്രമല്ല, ടി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ബൗളർ എന്ന നേട്ടവും അർഷ്ദീപിനെ കാത്തിരിക്കുന്നുണ്ട്. ടി20യിൽ ഇതുവരെ ഒരു ഇന്ത്യൻ ബൗളറും 100 വിക്കറ്റ് നേടിയിട്ടില്ല.
📍 Kolkata
— BCCI (@BCCI) January 20, 2025
Gearing 🆙 for the #INDvENG T20I series opener 😎#TeamIndia | @IDFCFIRSTBank pic.twitter.com/ocvsS4Y4R3
ജോസ് ബട്ട്‌ലർ: ഇന്ത്യയ്‌ക്കെതിരായ ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ 498 റൺസാണ് ഇതുവരെ സ്വന്തമാക്കിയത്. രണ്ട് റൺസ് കൂടെ നേടിയാൽ ഇന്ത്യയ്‌ക്കെതിരെ ടി20യിൽ 500 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്ററായി ബട്ട്‌ലർ മാറും. നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് മില്ലർ, ആരോൺ ഫിഞ്ച് എന്നിവർക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ 500 ടി20 റൺസ് തികയ്ക്കുന്ന ലോകത്തിലെ അഞ്ചാമത്തെ ബാറ്ററായും താരം മാറും.
സൂര്യകുമാറും ബട്‌ലറും തമ്മിലുള്ള മത്സരം: ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇംഗ്ലണ്ടിന്‍റെ ജോസ് ബട്ട്‌ലറും തങ്ങളുടെ ടി20 കരിയറിൽ യഥാക്രമം 145, 146 സിക്‌സറുകൾ അടിച്ചിട്ടുണ്ട്. ഈ രണ്ട് താരങ്ങളും പരമ്പരയിൽ 150 സിക്‌സറുകൾ അടിച്ചാൽ, രോഹിത് ശർമ (205), മാർട്ടിൻ ഗുപ്‌ടിൽ (173), മുഹമ്മദ് വസീം (158) എന്നിവർക്ക് ശേഷം ടി20 ചരിത്രത്തിൽ 150 സിക്‌സറുകൾ നേടുന്ന ലോകത്തിലെ നാലാമത്തെയും അഞ്ചാമത്തെയും ബാറ്റര്‍മാരാകും.
Lights 🔛
— BCCI (@BCCI) January 21, 2025
Smiles 🔛
Headshots ✅#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/C5un9Le8HD
സഞ്ജുവിനും ഫിൽ സാൾട്ടിനും റെക്കോർഡുകൾ സൃഷ്ടിക്കാൻ അവസരം: സഞ്ജു സാംസണും ഫിൽ സാൾട്ടും മൂന്ന് ടി20 സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റര്‍മാരും ഒരു സെഞ്ച്വറി കൂടി നേടിയാൽ, സൂര്യകുമാർ യാദവിനൊപ്പം (4 സെഞ്ച്വറി) ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാകും. കൂടാതെ, പരമ്പരയിൽ രണ്ട് ക്രിക്കറ്റ് താരങ്ങളിൽ ആരെങ്കിലും രണ്ട് സെഞ്ച്വറി കൂടി നേടിയാൽ, രോഹിത് ശർമ്മയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും (5 സെഞ്ച്വറി) എക്കാലത്തെയും റെക്കോർഡിന് ഒപ്പമെത്തും.