കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ മരണം വരെ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി സഞ്ജയ് റോയ്‌യുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായതായി റിപ്പോര്‍ട്ട്. ശിക്ഷാ വിധിക്ക് പിന്നാലെ പ്രതി യോഗയും ധ്യാനവും പ്രാര്‍ഥനയുമായി മുന്നോട്ടു പോകുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്‌ച കോടതിയിൽ നിന്ന് കൊൽക്കത്തയിലെ പ്രസിഡൻസി കറക്ഷണൽ ഹോമിലേക്ക് പ്രതിയെ കൊണ്ടുപോയിരുന്നു. നല്ലനടപ്പിന്‍റെ ഭാഗമായി പ്രതിക്ക് മാനസാന്തരം വന്നുതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. "ശിക്ഷാ വിധിക്ക് പിന്നാലെ പ്രതി റോയ്ക്ക് നല്ല രീതിയില്‍ ഉറക്കം ലഭിച്ചു, തുടർന്ന് അതിരാവിലെ വ്യായാമവും ധ്യാനവും ശിവനെ സ്‌തുതിക്കുകയും ചെയ്‌തു", എന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ശുചീകരണത്തൊഴിലാളി സെല്ലിൽ പ്രവേശിച്ചപ്പോൾ സഞ്‌ജയ് റോയ് സംസാരിച്ചെന്നും, തന്‍റെ കുട്ടിക്കാലത്തെ കഥകള്‍ പങ്കുവച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിയെ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സഞ്ജയ് റോയ്‌ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മമത സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രതി തൂക്കുകയര്‍ അര്‍ഹിക്കുന്നുവെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയൊന്നും പ്രഖ്യാപിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ആഴ്‌ച തന്നെ കൊല്‍ക്കത്ത ഹൈക്കോടതി ഹര്‍ജി പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.