ഹൈദരാബാദ്: ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ ലോഞ്ചിനായി കാത്തിരിക്കുകയാണ്. ഇന്ന് (ജനുവരി 22) ഇന്ത്യൻ സമയം 11.30ന് കാലിഫോർണിയയിലെ സാൻ ജോസിൽ നടക്കുന്ന 2025 ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിലായിരിക്കും എസ് 25 സീരീസിലെ ഫോണുകൾ ലോഞ്ച് ചെയ്യുക. സാംസങ് ഗാലക്‌സി എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. പുറത്തിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഈ സീരീസിലെ ഫോണുകളുടെ എഐ സവിശേഷതകൾ ചോർന്നിരിക്കുകയാണ്.
സാംസങിന്‍റെ ഈ സീരീസിലെ ഫോണുകൾ പുതിയ എഐ ഫീച്ചറുകളുമായി അവതരിപ്പിക്കുമെന്നാണ് സൂചന. ഇക്കാര്യം കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സീരീസിന്‍റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്‍റെ എഐ ഫീച്ചറുകൾ ആണെന്നാണ് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് സബ്‌സ്‌ട്രാക്കിലൂടെ ചോർത്തിയ എസ് 25 സീരീസിൻ്റെ പ്രൊമോഷണൽ വീഡിയോ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ ഫോട്ടോഗ്രഫിക്കും മറ്റുമായി പ്രതീക്ഷിക്കാവുന്ന എഐ ഫീച്ചറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
എഐ ഫീച്ചറുകൾ:
എഐ നൈറ്റ് മോഡ്: കൂടാതെ രാത്രിയിലും മികച്ച ചിത്രങ്ങൾ പകർത്തുന്നതിന് ഫോണിൽ എഐ വീഡിയോ മോഡ് ഫീച്ചർ ചെയ്യുമെന്നാണ് പ്രമോഷണൽ വീഡിയോ കാണിക്കുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലും എടുക്കുന്ന വീഡിയോകൾ മികച്ചതാക്കുന്നതിനൊപ്പം നോയ്‌സ് കുറയ്‌ക്കാനും ഈ ഫീച്ചർ സഹായിക്കും.
എഐ ഓഡിയോ എറേസർ: ഒരു വീഡിയോയിൽ തന്നെ വ്യത്യസ്‌ത ഉറവിടങ്ങളിൽ നിന്ന് വരുന്ന ശബ്‌ദങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യത്തിനനുസരിച്ച് വേർതിരിക്കാനും ശബ്‌ദം കുറയ്‌ക്കാനും എഐ ഓഡിയോ എറേസർ വഴി സാധിക്കും. അതായത് ഒരു വീഡിയോ ചിത്രീകരിക്കുമ്പോൾ അതിൽ ആവശ്യമുള്ള ശബ്‌ദത്തിനൊപ്പം തന്നെ കാറ്റ്, സംഗീതം, ആൾക്കൂട്ടത്തിന്‍റെ ശബ്‌ദം എന്നിവ വരാറുണ്ട്. ഇത് പലപ്പോഴും ഒറിജിനൽ ഓഡിയോയുടെ നിലവാരത്തെ ബാധിക്കും. എന്നാൽ പുതിയ എഐ ഓഡിയോ എറേസർ ഫീച്ചർ വഴി ഈ ശബ്‌ദങ്ങൾ വേർതിരിക്കാനും ക്രമീകരിക്കാനും സാധിക്കും.
ബ്രീഫ് നൗ ഫീച്ചർ: 'ബ്രീഫ് നൗ' എന്ന ഫീച്ചറാണ് ചോർന്ന വീഡിയോയിൽ ആദ്യം ദൃശ്യമാകുന്നത്. ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിന്‍റെ ഉപയോഗത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ കാണിക്കുന്ന ഫീച്ചറാണ്. സ്‌മാർട്ട്‌ഫോൺ ഉപയോഗത്തെ സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ലോക്ക് സ്‌ക്രീനിൽ ദൃശ്യമാകും.
ജെമിനി എഐ: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ ജെമിനി എഐ ചാറ്റ്‌ബോട്ടിന്‍റെ മികച്ച എഐ സവിശേഷതകളും ഒപ്പം ഫസ്റ്റ്-പാർട്ടി സാംസങ് ആപ്ലിക്കേഷനുകളും ലഭിക്കും. ഇത് വ്യക്തമാക്കുന്നതാണ് ചോർന്ന പ്രമോഷണൽ വീഡിയോ.
The pics description are pretty understandable so I just leave those here 🫡 pic.twitter.com/nlsvnkkWLC
— yawn (@chunvn8888) January 16, 2025
Also Read:
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം: പ്രതീക്ഷിക്കാവുന്ന വിലയും സവിശേഷതകളും
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
- വില കുറഞ്ഞ ഐഫോൺ വരുന്നു: ലോഞ്ചിന് മുൻപെ ഡിസൈൻ ചോർന്നു; ഐഫോൺ 14 ലുക്കിൽ എസ്‌ഇ 4, ഡിസൈൻ കണ്ടുനോക്കൂ...
- ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...