തൃശൂർ: പൊന്നൂക്കരയിൽ മധ്യവയസ്‌കനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി യുവാവ്. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് മരിച്ചത്. സംഭവത്തിൽ പൊന്നൂക്കര സ്വദേശി വിഷ്‌ണുവിനെ (31) ഒല്ലൂർ പൊലീസ് പിടികൂടി. പ്രതി മദ്യലഹരിയിലാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ (ഫെബ്രുവരി 25) വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട സുധീഷും പ്രതി വിഷ്‌ണുവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ വിഷ്‌ണുവിൻ്റെ സഹോദരിയെക്കുറിച്ച് സുധീഷ് പറഞ്ഞത് ഇഷ്‌ടപ്പെടാതിരുന്ന വിഷ്‌ണു, സുധീഷിനെ ആക്രമിക്കുകയായിരുന്നു. തല ചുവരിൽ ഇടിക്കുകയും ആക്സോ ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗുരുതര പരിക്കുകളോടെ സുധീഷിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പ്രതി വിഷ്‌ണു ഇന്നലെ തന്നെ ഒല്ലൂർ പൊലീസിൻ്റെ പിടിയിലായി. വിഷ്‌ണുവിനെതിരെ വേറെയും കേസുകളുണ്ട്. മരിച്ച സുധീഷ് എറണാകുളം കോഫി ഹൗസിലെ ജീവനക്കാരനാണ്.
Also Read: വെർച്വൽ അറസ്‌റ്റിലൂടെ വയോധിക ദമ്പതികളിൽ നിന്ന് 48 ലക്ഷം രൂപ തട്ടിയ കേസ്: എട്ടാം പ്രതി പിടിയിൽ