മലപ്പുറം: പുത്തനത്താണി ചുങ്കത്ത് ദേശീയ പാതയിൽ വൻ ബസപകടം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് (26-02-2025) വൈകുന്നേരത്തോടെയാണ് ദേശീയപാതയിൽ അപകടമുണ്ടായത്.
ബസ് പൂർണ്ണമായും തകർന്ന നിലയിലാണ്. അപകട ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടര്‍ന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
അതേസമയം അപകടകാരണം വ്യക്തമല്ല. റോഡിന്‍റെ മോശം അവസ്ഥയാണോ ഡ്രൈവറുടെ അശ്രദ്ധയാണോ അപകട കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിൽ ഗതാഗത തടസം ഉണ്ടായി.