ETV Bharat / entertainment

റെക്കോര്‍ഡുകള്‍ പഴങ്കഥയാവുമോ? 'ബറോസ്' അഡ്വാന്‍സ് ബുക്കിങ് നാളെ മുതല്‍;പ്രതീക്ഷയോടെ ആരാധകര്‍ - BARROZ MOVIE ADVANCE TICKET BOOKING

46 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.

MOHANLAL DIRECTORIAL FILM  BARROZ MOVIE  ബറോസ് അഡ്വാന്‍സ് ബുക്കിങ് നാളെ  ഡിസംബര്‍ 25 ന് ബറോസ് തിയേറ്ററില്‍
ബറോസ് സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 11 hours ago

സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബറോസ്'. 46 കൊല്ലത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ബറോസ്'. ഫാന്‍റസി പിരീഡ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബര്‍ 25 ന് ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

നാളെ (ഡിസംബര്‍22) രാവിലെ 10 മണി മുതൽ സിനിമയുടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്ന വിവരം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ അഡ്വാന്‍സ് ബുക്കിങില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തല്‍. ക്രിസ്‌മസ് ദിനത്തില്‍ റിലീസ് ചെയ്യുന്നതിനാല്‍ അവധിയും കുടുംബ പ്രേക്ഷകരെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് വിവരം.

ചിത്രത്തിന്‍റെ ട്രെയിലറിനും പ്രമോ ഗാനത്തിനുമൊക്കെ ഗംഭീര പ്രതികരണമാണ് കാഴ്‌ക്കാരില്‍ നിന്നും ലഭിച്ചത്. 19 കാരനായ സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച സംഗീതഞ്ജരെ അണിനിരത്തിയിട്ടുണ്ട്. മാസിഡോണിയയിലെ ഫെയിംസ് ഓര്‍ക്കസ്‌ട്രയാണ് അണിചേര്‍ന്നത്.

മോഹന്‍ലാല്‍, അഞ്ജന പത്മനാഭന്‍, അമൃതവര്‍ഷിണി എന്നിവര്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്. നേരത്തെ ബറോസിലെ 'ഇസബെല്ലാ' എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം നിലവിൽ മമ്മൂട്ടി ചിത്രമായ ടർബോയാണ് ആദ്യ ദിന കളക്ഷനിൽ ഒന്നാം സ്ഥാനത്ത്. 6.15 ആണ് ടർബോയുടെ കളക്ഷൻ. മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ രണ്ടാം സ്ഥാനത്തുണ്ട്. 5.85 ആണ് വാലിബന്‍റെ നേട്ടം. ബറോസിന്‍റെ ആദ്യദിന കളക്ഷന്‍ ഇതിനെയൊക്കെ മറിക്കടക്കുമോ എന്നാണ് പ്രേക്ഷകരും അനലിസ്റ്റുകളും ഉറ്റുനോക്കുന്നത്.

Also Read:'46 കൊല്ലം മലയാളികൾ മോഹൻലാലിന് നൽകിയ സ്നേഹത്തിന്‍റെ പ്രതിഫലമാണ് ബാറോസ്'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.