തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടന കൂട്ടായ്‌മയായ സെറ്റോ, സിപിഐയുടെ സര്‍വീസ് സംഘടന ജോയിന്‍റ് കൗണ്‍സിലുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. അതേസമയം പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു.
ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ഇതില്‍ ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉള്‍പ്പെടുന്നു. പണിമുടക്കിന് ആഹ്വാനം ചെയ്‌ത സംഘടനകള്‍, സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ ഓഫിസുകളിലും രാവിലെ പ്രതിഷേധ പ്രകടനം നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, പണിമുടക്കിന് ആഹ്വാനം ചെയ്‌ത സിപിഐ അനുകൂല സംഘടനയെ ശക്തമായി വിമര്‍ശിച്ച് സിപിഎം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. സംഘടന പുറത്തിറക്കിയ നോട്ടിസിലാണ് കടുത്ത ഭാഷയില്‍ പരോക്ഷമായി സിപിഐ സംഘടനയെ വിമര്‍ശിച്ചിരിക്കുന്നത്. പ്രസ്‌തുത നോട്ടിസ് ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
വാല്‍ക്കഷണങ്ങള്‍ നടത്തുന്ന സമരത്തെ ജീവനക്കാര്‍ തള്ളിക്കളയണം, അന്തി ചന്തയ്‌ക്കുപോലും ആളില്ലാ സംഘടനകളാണ് സമരം നടത്തുന്നത്, ചില അതി വിപ്ലവകാരികള്‍ കൊങ്ങി സംഘികള്‍ക്കൊപ്പം തോളില്‍ കൈ ഇട്ട് സമരം നടത്തുന്നു... എന്നിങ്ങനെയാണ് നോട്ടിസിലെ വിമര്‍ശനങ്ങള്‍.
അതേസമയം, അവശ്യ സാഹചര്യങ്ങളില്‍ ഒഴികെ അവധി നല്‍കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കാനും തീരുമാനമായി.
Also Read: 'വിസി നിയമനത്തിന് ഗവർണർക്ക് സർവ്വാധികാരം': യുജിസി ചട്ട ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കി