എറണാകുളം: കൊച്ചിയിൽ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. ചർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെന്നാണ് സംശയിക്കുന്നത്. പൊന്നുരുന്നിയിലെ നാലാം നമ്പര്‍ അങ്കണവാടിയിലെ 12 കുട്ടികള്‍ക്കാണ് രോഗബാധയുണ്ടായത്.
ചികിത്സ തേടിയെങ്കിലും ആരോഗ്യനില തൃപ്‌തികരമായതിനെ തുടര്‍ന്ന് എല്ലാവരും ആശുപത്രി വിട്ടു. രോഗം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും കുടിവെള്ള സാമ്പിള്‍ ശേഖരിക്കുകയും ചെയ്‌തു.
വ്യാഴാഴ്‌ച രാത്രിയാണ് കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. 12 കുട്ടികള്‍ക്കും ഇവരില്‍ ചിലരുടെ രക്ഷിതാക്കള്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ളത്തില്‍ നിന്നാകാം രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതായി കോര്‍പ്പറേഷന്‍ അധികൃതർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അങ്കണവാടിയുടെ സമീപത്തുള്ള തോട് അശാസ്ത്രീയമായി നിര്‍മിച്ച റെയില്‍വെ കള്‍വര്‍ട്ട് കാരണം ഒഴുക്ക് തടസപ്പെട്ട് മലിനപ്പെടുന്നതായും നാട്ടുകാർ ചൂണ്ടികാണിച്ചു.
Also Read: സെക്രട്ടേറിയറ്റിൽ പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്