കേരളം

kerala

ETV Bharat / bharat

ലോകത്തിലെ സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടിക പുറത്ത്'; ഇന്ത്യയിൽ നിന്ന് വീണ്ടും ഇടം നേടി റിലയൻസ് - RELIANCE IS IN TIME LIST 2024 - RELIANCE IS IN TIME LIST 2024

ടൈം മാഗസിനിൻ്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിലെ 'ടൈറ്റൻസ്' വിഭാഗത്തിലാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇടം പിടിച്ചത്.

RELIANCE INDUSTRIES  INFLUENCIAL COMPANY TIME LIST 2024  ടൈം മാഗസിൻ പട്ടിക 2024  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
Reliance Industries Limited included in 100 most influential companies in the TIME list 2024 (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 10:13 PM IST

ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ 'ടൈം' മാഗസിനിൻ്റെ പട്ടികയിൽ 'ടൈറ്റൻസ്' വിഭാഗത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇത് രണ്ടാം തവണയാണ് റിലയൻസ് ഗ്രൂപ്പ് ടൈം മാഗസിനിൽ ഇടം പിടിക്കുന്നത്. 2021 ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ ലിസ്റ്റിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ ഇടം നേടിയിരുന്നു. രണ്ട് തവണ അംഗീകാരം നേടിയ ഏക ഇന്ത്യൻ കമ്പനി എന്ന പ്രത്യേകത ഇനി റിലയൻസിന് സ്വന്തം.

58 വർഷം മുമ്പ് ധീരുഭായ് അംബാനി ഒരു ടെക്‌സ്‌റ്റൈൽ ആൻഡ് പോളിസ്‌റ്റർ കമ്പനിയായാണ് റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. ഇന്ന് 200 ബില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് വളർന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ റിലയൻസ് ഇൻഡസ്ട്രീസ് നിരവധി സാമ്പത്തിക മേഖലകളിൽ വിപ്ലവം സൃഷ്‌ടിക്കുകയും ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്‌തു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ജിയോ വിപ്ലവം സൃഷ്‌ടിക്കുകയും അതിലൂടെ മിതമായ നിരക്കിൽ മൊബൈൽ ഡാറ്റ താരിഫുകൾ കൊണ്ടുവരുകയും ചെയ്‌തു. സുസ്ഥിരമായ ഭാവിക്ക് സമഗ്രമായ പാരിസ്ഥിതിക സംവിധാനം നിർമ്മിക്കുന്നതിനായി റിലയൻസ് $10 ബില്യൺ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

2035-ഓടെ സീറോ കാർബണിലെത്തുകയെന്ന ലക്ഷ്യത്തിനായി വിവിധ നടപടികൾ റിലയൻസ് കൈക്കൊള്ളുന്നു. ചെയർപേഴ്‌സണായ നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഇതിനകം 55,550 ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമായി ഇന്ത്യയിലുടനീളമുള്ള 76 ദശലക്ഷത്തിലധികം ആളുകളിലേക്കെത്തുവാനിടയായി. ടൈം മാഗസിനിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയുടെ നാലാം പതിപ്പാണ് ടൈം മാഗസിൻ പുറത്തുവിട്ടത്.

Also Read:അമൂല്‍ പാര്‍ലര്‍ തുടങ്ങുന്നോ?; റോയല്‍റ്റിയും ഷെയറും കൊടുക്കേണ്ട, 20 ശതമാനം വരെ കമ്മിഷന്‍- വിശദ വിവരങ്ങള്‍

ABOUT THE AUTHOR

...view details