ETV Bharat / education-and-career

മുൻ വർഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളിൽ കുറവ്; കലോത്സവത്തിൽ ഇതുവരെ ലഭിച്ചത് 331 എണ്ണം - FEWER APPEALS IN KALOLSAVAM

നാളെ സമാപനം. ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികള്‍.

V SIVANKUTTY PRESS MEET  KERALA SCHOOL KALOLSAVAM 2025  STATE ARTS FESTIVAL 2025  KALOLSAVAM APPEAL
MINISTER V SIVANKUTTY (ETV Bharat)
author img

By ETV Bharat Kerala Team

Published : 22 hours ago

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണ ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് അപ്പീലുകള്‍. കലോത്സവ മേളയിൽ 331 അപ്പീലുകളാണ് ഇതുവരെ ലഭിച്ചത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. വിധി നിർണയത്തിലും മറ്റും സ്വീകരിച്ച കർശനമായ നടപടികളുടെ ഫലമാണിതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'മത്സരഫലങ്ങൾ തത്സമയം ഓൺലൈനായും മൊബൈൽ ആപ്പിലൂടെയും അറിയിക്കാൻ കൈറ്റ് ഒരുക്കിയ സംവിധാനങ്ങൾ മത്സരാർഥികൾക്കും മാധ്യമപ്രവർത്തകർക്കും ഏറെ ഗുണകരമായി. മത്സരഫലങ്ങളെക്കുറിച്ചുള്ള പരാതികളോ വിവാദങ്ങളോ ഒന്നും ഉണ്ടാകാതെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്നത് ഏറെ അഭിമാനമുള്ള കാര്യമാണ്. പതിനാറായിരത്തോളം മത്സരാർഥികൾക്കാണ് ട്രോഫികൾ വിതരണം ചെയ്യുന്നത്.

ചരിത്രത്തിലാദ്യമായി തദ്ദേശീയ കലകൾ മത്സരയിനങ്ങളാക്കിയ കലോത്സവമെന്ന പ്രത്യേകത കൂടി ഈ കലോത്സവത്തിനുണ്ട്. നിശാഗന്ധിയിൽ നടത്തിയ ഈ മത്സരങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇത്തരത്തിൽ അന്യം നിൽക്കുന്ന തദ്ദേശീയ കലകൾക്ക് യുവജനോത്സവം ഇനിയും വേദിയാകും. പൊതു വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കും.

എല്ലാ മേഖലകളിലും പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ സംഘാടനാ പാടവം കാണാനായെന്നും ഒരിടത്തു നിന്നും ഒരുതരത്തിലുമുള്ള അപസ്വരങ്ങൾ ഉണ്ടായില്ലെന്നത് ഈ മേളയുടെ പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പതിനായിക്കണക്കിനാളുകളാണ് വിവിധ വേദികളിൽ എത്തിയത്. പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ നഗരവാസികൾ വേദികളിലെത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി. എല്ലാ കമ്മിറ്റികളും മികച്ച രീതിയിലാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്.

യാതൊരു പരാതിയോ തിരക്കോ അനുഭവപ്പെടാതെ എല്ലാ ദിവസവും മൂന്ന് നേരം ഭക്ഷണം നൽകിയ ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. രാത്രി ഏറെ വൈകി ഒരു മണിവരെ ഭക്ഷണം നൽകിയിട്ടുണ്ട്. ഇന്ന് വരെ ഏകദേശം ഒന്നേകാൽ ലക്ഷം പേരാണ് പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചത്. വളരെ മികച്ച പിന്തുണ മാധ്യമങ്ങൾ കലോത്സവത്തിന് നൽകിയിട്ടുണ്ടെന്നും' വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവം അവസാന മണിക്കൂറുകളിലേക്ക്; സമാപന സമ്മേളനം നാളെ, പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്യും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.