കോട്ടയം: ഹിമാലയത്തിലെ ബദ്രിനാഥിൽ നിന്ന് അയ്യപ്പ ഭക്തർ കാൽനടയായി എരുമേലിയിലെത്തി. കാസർകോട് സ്വദേശികളായ സനത് കുമാർ (39), സമ്പത് കുമാർ (45) എന്നിവരാണ് കിലോമീറ്ററുകൾ പദയാത്ര നടത്തി എരുമേലിയിലെത്തിയത്.
കാസർകോട് നിന്ന് ട്രെയിൻ മാർഗം ബദ്രിനാഥിൽ എത്തുകയായിരുന്നു. അവിടെ നിന്ന് ജൂൺ മൂന്നിനാണ് പദയാത്ര തുടങ്ങിയത്. 219 ദിവസം കൊണ്ട് 8,000 കിലോമീറ്ററാണ് ഇവര്‍ നടന്നത്. പുലർച്ചെ 2:30 മുതൽ 10 മണിവരെയും വൈകുന്നേരം നാല് മുതൽ എട്ട് മണി വരെയുമാണ് പദയാത്ര.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്രങ്ങളിലാണ് ഭക്തരുടെ അന്തിയുറക്കവും ഭക്ഷണവും. രാമേശ്വരം, ദ്വാരക, പുരി ജഗനാഥ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് ചൊവ്വാഴ്ച്ചയാണ് ഇവർ എരുമേലിയിലെത്തിയത്. എരുമേലിയിൽ ബിജെപി പ്രവർത്തകർ ഇവർക്ക് സ്വീകരണമൊരുക്കിയിരുന്നു. ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ ഹരിയുടെ നേതൃത്വത്തിലായിരുന്നു എരുമേലി അയ്യപ്പ സേവാ സമാജത്തിൽ സ്വീകരണം നൽകിയത്. എരുമേലിയിൽ രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ശബരിമല ദർശനത്തിനായ് യാത്ര തുടരുമെന്ന് ഭക്തർ പറഞ്ഞു.