ഹൈദരാബാദ്: ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi), ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) എന്നിവർ റീചാർജ് പ്ലാനുകൾ അപ്ഡേറ്റ് ചെയ്‌തു. സിം ആക്‌ടീവായി നിലനിര്‍ത്താന്‍ കമ്പനികള്‍ വ്യത്യസ്ഥ നിരക്കാണ് ഈടാക്കുന്നത്. 2025-ൽ ടെലികോം സേവന ദാതാക്കൾ വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനുകളുടെ വിശദാംശങ്ങള്‍ അറിയാം:
റിലയൻസ് ജിയോ: നിങ്ങൾ ഒരു ജിയോ ഉപയോക്താവാണെങ്കിൽ സിം ആക്‌ടീവ് ആയി നിലനിർത്താന്‍ 189 രൂപയുടെ റീചാർജ് പ്ലാൻ ആണ് ഏറ്റവും കുറഞ്ഞത്. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് പ്ലാൻ വരുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 300 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയാണ് 189 രൂപയുടെ പ്ലാനില്‍ ലഭിക്കുക. കൂടാതെ, ജിയോ ടിവി, ജിയോ ക്ലൗഡ് പോലുള്ള ജിയോ ആപ്പുകളും ഈ പ്ലാനില്‍ സൗജന്യമായി ലഭിക്കും.
എയർടെൽ: എയർടെൽ ഉപയോക്താക്കൾക്ക് സിം സജീവമായി നിലനിർത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ 199 രൂപയാണ്. 199 രൂപയുടെ റീചാർജ് പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. റീചാർജ് പ്ലാനിന്‍റെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റയും ഉപയോഗിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വോഡഫോൺ ഐഡിയ (Vi): വിഐ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനിന്‍റെ വില വ്യത്യസ്‌തമാണ്. ചില സർക്കിളുകളിൽ 99 രൂപയ്ക്ക് റീചാർജ് പ്ലാൻ ഉണ്ട്. മറ്റ് ചില പ്രദേശങ്ങളില്‍ 155 രൂപ പ്ലാനുമാണ്. ഉപയോക്താവിന്‍റെ സര്‍ക്കിളിനെ അപേക്ഷിച്ച് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാം.
99 രൂപയുടെ റീചാർജ് പ്ലാൻ 15 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. കൂടാതെ 500 എംബി ഡാറ്റയും 99 രൂപയുടെ ടോക്ക് ടൈമും, സ്റ്റാൻഡേർഡ് നിരക്കിൽ 1900 ലേക്ക് പോർട്ട്-ഔട്ട് എസ്എംഎസ് മാത്രമേ ഈ പ്ലാനില്‍ അയക്കാനാകൂ. മറ്റ് എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
അതേസമയം, 155 രൂപയുടെ റീചാർജ് പ്ലാൻ 20 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവയും പ്ലാനില്‍ ലഭിക്കും.
ബിഎസ്എൻഎൽ: 59 രൂപയ്ക്ക് ഏഴ് ദിവസത്തെ വാലിഡിറ്റിയിലാണ് ബിഎസ്എൻഎലിന്‍റെ ഏറ്റവും കുറഞ്ഞ വാലിഡിറ്റി പ്ലാന്‍ ആരംഭിക്കുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകളും 1 ജിബി പ്രതിദിന ഡാറ്റയും ഈ റീചാർജ് പ്ലാനില്‍ ലഭിക്കും. റീചാർജ് പ്ലാൻ കുറച്ചുകൂടി നീണ്ടുനിൽക്കണമെങ്കിൽ 17 ദിവസത്തെ വാലിഡിറ്റിയുള്ള 99 രൂപയുടെ റീചാർജ് ചെയ്യാം. എന്നാല്‍ അൺലിമിറ്റഡ് കോളിങ് മാത്രമേ ഈ പ്ലാനിലുള്ളൂ. എസ്എംഎസ്, ഡാറ്റ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കില്ല.
2025 ലെ ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ: ഏതാണ് മികച്ചത്?
ബിഎസ്എൻഎല്ലിന്‍റെ 59 രൂപയുടെ പ്ലാനാണ് ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ. പക്ഷേ കാലാവധി ഒരാഴ്‌ച മാത്രമാണ്. ജിയോയുടെ 189 രൂപയുടെ ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാൻ എയർടെലിന്‍റെ 199 രൂപയേക്കാൾ നിരക്ക് കുറവാണ്.
എന്നാൽ ജിയോയെ അപേക്ഷിച്ച് എയര്‍ടെല്‍ കൂടുതൽ പ്രതിദിന എസ്എംഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം, വിഐയുടെ 99 രൂപയുടെ റീചാർജ് പ്ലാൻ സ്വകാര്യ ടെലികോം സേവന ദാതാക്കളിൽ ഏറ്റവും കുറഞ്ഞ നിരക്കാണെങ്കിലും കുറഞ്ഞ ആനുകൂല്യങ്ങൾ മാത്രമേ ഇത് വാഗ്‌ദാനം ചെയ്യുന്നുള്ളൂ.