ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും.
ജനുവരി 10ന് ആണ് വിജ്‌ഞാപനമിറങ്ങുക. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്‌മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് അവസാനിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏകദേശം 1.55 കോടി വോട്ടർമാരാണ് ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹരായുള്ളത്. ഇതിൽ 71.74 ലക്ഷം സ്‌ത്രീകളും 2 ലക്ഷത്തിലധികം കന്നി വോട്ടർമാരുമാണ്. 13,000 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക.
ഉത്തർപ്രദേശിലെ മിൽകിപൂർ നിയമസഭ സീറ്റിലേക്കും തമിഴ്‌നാട്ടിലെ ഈറോഡ് നിയമസഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടക്കും. ഫെബ്രുവരി എട്ടിനാണ് ഇവിടെയും വോട്ടെണ്ണൽ. കോൺഗ്രസിൻ്റെ സിറ്റിങ് എംഎൽഎയും മുതിർന്ന നേതാവുമായ ഇവികെഎസ് ഇളങ്കോവന്‍റെ നിര്യാണത്തെ തുടർന്നാണ് ഈറോഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
Also Read: ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന കാലം അതിവിദൂരമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി