റായ്‌പൂര്‍: സൈനികരെ ലക്ഷ്യം വച്ച് സ്ഫോടക വസ്‌തുക്കൾ സ്ഥാപിച്ചതിന് രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്‌ത് സുക്‌മ പൊലീസ്. ബിജാപൂരിലുണ്ടായ സ്ഫോടനത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ അറസ്റ്റുണ്ടായിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗോർഗുണ്ടയ്ക്കും പോളംപള്ളിക്കും ഇടയിൽ സ്ഥാപിച്ചിരുന്ന 15 കിലോഗ്രാം ഭാരമുള്ള രണ്ട് ബോംബുകൾ ഡിസംബർ 28 -ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായതായി സുക്‌മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ സ്ഥിരീകരിച്ചു.
20 വയസുള്ള മാദ്‌വി ലക്ക, 24 വയസുള്ള മാദ്‌വി ഹണ്ട എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ബോംബ് വച്ചതില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ലക്ക നക്‌സലൈറ്റുകളുടെ ഉപമ്പള്ളി പഞ്ചായത്ത് മിലിഷ്യ പ്ലാറ്റൂണിലെ അംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹണ്ട ഡ്യൂലെഡ് ആർപിസി മിലിഷ്യയുടെ ഭാഗമാണെന്നും പൊലീസ് വ്യക്തമാക്കി. സൈനികര്‍ പതിവായി ഉപയോഗിക്കുന്നതിനാലാണ് ജഗർഗുണ്ട റോഡിലില്‍ ബോംബ് സ്ഥാപിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലായിരുന്നു പൊലീസിന് ബോംബ് കണ്ടെത്താനായത്. ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞതാനാണ് വന്‍ ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.