തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ പോസ്റ്റോഫിസ് തകർത്ത് കാട്ടാനക്കൂട്ടം. സിംഗോണ എസ്റ്റേറ്റ് ഭാഗത്തെ പോസ്റ്റ് ഓഫിസാണ് കൂട്ടമായെത്തിയ കാട്ടാനകൾ തകർത്തത്. കെട്ടിടത്തിൻ്റെ ജനലും വാതിലും ഭിത്തിയും തകർത്ത് തപാൽ ഓഫിസിന് കേടുപാടുകൾ വരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് സംഭവം. വാൽപ്പാറയ്ക്ക് സമീപം സിംഗോണ എസ്റ്റേറ്റ് ഭാഗത്ത് 9 കാട്ടാനകളെത്തുകയും കെട്ടിടത്തിൻ്റെ ജനൽ, വാതിലിൻ്റെ ഭിത്തി എന്നിവ തകർക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ മാനാമ്പള്ളി വനപാലകർ ആനകളെ വനമേഖലയിലേക്ക് തുരത്തി.
വാൽപ്പാറ കേരള - തമിഴ്‌നാട് മേഖലയിൽ കാട്ടാന ശല്യം വർധിക്കുന്നുവെന്ന് പരാതികളുയർന്നിരുന്നു. കാട്ടാനകളുടെ ശല്യം വർധിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണെന്നും കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികളെടുക്കാൻ വനംവകുപ്പ് തയ്യാറാവണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
Also Read: ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ, വീഡിയോ കാണാം