ETV Bharat / state

വേനൽച്ചൂട് കടുക്കുന്നു; തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് തൊഴിൽ വകുപ്പ് - NEW WORKING HOURS SUMMER

സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സ്ഥലങ്ങളിൽ സൂര്യാഘാതത്തിന് സാധ്യതയില്ലെങ്കിൽ ഈ ഉത്തരവ് ബാധകമാകില്ല.

LABOUR DEPARTMENT  REORGANIZES WORKING HOURS  തൊഴിൽ വകുപ്പ്  KERALA WEATHER
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 12, 2025, 8:06 PM IST

ഇടുക്കി: കേരളത്തിൽ വേനൽക്കാലം ആരംഭിച്ചതിനാൽ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് തൊഴിൽ വകുപ്പ്. സൂര്യാഘാതമേൽക്കുവാൻ സാധ്യതയുള്ളതിനാൽ ഫെബ്രുവരി 11 മുതൽ മെയ്‌ 10 വരെ ഉച്ചയ്ക്ക്‌ 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കുമെന്ന് ലേബർ കമ്മിഷണർ ഉത്തരവിറക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിലാണെങ്കിൽ അത് 8 മണിക്കൂറായി നിജപ്പെടുത്തുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സ്ഥലങ്ങളിൽ സൂര്യാഘാതത്തിന് സാധ്യതയില്ലെങ്കിൽ ഈ ഉത്തരവ് ബാധകമാകില്ല.

Also Read: കിഫ്ബി നീങ്ങുന്നത് ടോളിലേക്കു തന്നെ; വ്യക്തമായ സൂചനയുമായി മുഖ്യമന്ത്രി നിയമസഭയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.