ബിലാസ്‌പൂര്‍: പ്രായപൂര്‍ത്തിയായ ഭാര്യയുടെ സമ്മതത്തോടെ അല്ലാതെയുള്ള പ്രകൃതി വിരുദ്ധ ലൈംഗികത അടക്കമുള്ള ലൈംഗിക ബന്ധങ്ങള്‍ കുറ്റകരമായി പരിഗണിക്കാനാകില്ലെന്ന വിചിത്ര ഉത്തരവുമായി ഛത്തീസ്‌ഗഡ് ഹൈക്കോടതി. ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ശിക്ഷിച്ച ജഗദല്‍പൂര്‍ സ്വദേശിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2017ല്‍ അറസ്റ്റിലായ പ്രതിയെ ബസ്‌തര്‍ ജില്ലയിലെ ഒരു കോടതി ശിക്ഷിച്ചിരുന്നു. ഇയാളെ കുറ്റവിമുക്തനാക്കിക്കൊണഅട് ജസ്റ്റിസ് നരേന്ദ്രകുമാര്‍ വ്യാസാണഅ ഇത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 376(ബലാത്സംഗം), 377(പ്രകൃതി വിരുദ്ധ ലൈംഗികത), 305 (കൊലപാതകമല്ലാത്ത നരഹത്യ), എന്നീ വകുപ്പുകളാണ് ഇയാളുടെ ഭാര്യയുടെ മരണത്തിന് പിന്നാലെ ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് വിസ്‌താരം പൂര്‍ത്തിയായ കേസില്‍ ഫെബ്രുവരി പത്തിനാണ് കോടതി വിധി പ്രസ്‌താവിച്ചത്.
പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി ഏത് തരത്തിലുള്ള ലൈംഗിക ബന്ധം പുലര്‍ത്തിയാലും അത് ബലാത്സംഗമാണെന്ന് പറയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രകൃതി വിരുദ്ധ ലൈംഗികത ആയാല്‍ പോലും അതിന് ഭാര്യയുടെ അനുമതി ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2017 ഡിസംബര്‍ പതിനൊന്നിന് മരണത്തിന് തൊട്ടുമുമ്പ് എക്‌സിക്യൂട്ടീന് മജിസ്ട്രേറ്റിന് ഇയാളുെട ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തന്‍റെ താത്പര്യമില്ലാതെ ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നും കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും യുവതി തന്‍റെ വീട്ടുകാരോട് പറഞ്ഞിരുന്നു. ഭര്‍ത്താവിന്‍റെ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധം തന്നെ രോഗിയാക്കി മാറ്റിയെന്നും ഇവര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ഇത് മരണമൊഴിയായി എടുത്തായിരുന്നു കോടതിയുടെ നടപടികള്‍.
2019 ഫെബ്രുവരി 11ന് ജഗദല്‍പൂരിലെ അതിവേഗ കോടതി ഇയാളെ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പിന്നീട് ഇയാള്‍ കീഴ്‌ക്കോടതിയുടെ നടപടി ചോദ്യം ചെയ്‌ത് ബിലാസ്‌പൂര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ നിയമപരമായ യാതൊരു തെളിവുകളുമില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. ഇയാളുടെ ഭാര്യയുടെ ആദ്യ പ്രസവത്തെ തുടര്‍ന്ന് അവര്‍ക്ക് മൂലക്കുരു ഉണ്ടായെന്നും ഇത് നിരന്തരം രക്തം പോക്കിനും വയറുവേദനയ്ക്കും കാരണമായെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മരണമൊഴി സംശയാസ്‌പദമാണെന്നും അയാള്‍ വാദിച്ചു.
ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കേസുകളില്‍ നിന്നും ജഡ്‌ജി ഇയാളെ കുറ്റവിമുക്തനാക്കി. ഉടന്‍ തന്നെ ഇയാളെ ജയില്‍മോചിതനാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.