തിരുവനന്തപുരം: രാജ്യത്തെ ആദ്യ വനിതാ സ്‌കൂബ ഡൈവിംഗ് ടീമിനെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനിതാ ഫയർ അൻഡ് റെസ്‌ക്യൂ ഓഫിസർമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്‌ത്രീ ശാക്തീകരണത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലിംഗനീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതികൾ കാരണം കേരളത്തിലെ എല്ലാ മേഖലകളിലും സ്‌ത്രീകൾ മുൻപന്തിയിൽ എത്തുന്നുണ്ട്. വനിതകള്‍ക്ക് അപ്രാപ്യമായിരുന്ന മേഖലകളിൽ അവരുടെ സാന്നിധ്യവും പങ്കാളിത്തവും വർധിപ്പിക്കുന്നതിന് സർക്കാർ നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024ൽ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റ് നിയമിച്ച 100 വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരിൽ നിന്നാണ് 17 അംഗ സംഘത്തെ തെരഞ്ഞെടുത്തത്. ജല അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർ സേഫ്റ്റി എക്‌സ്‌പേർട്ട് ട്രെയിനിംഗ് സെൻ്ററിലാണ് ടീമിന് പരിശീലനം നൽകിയത്.