ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് പതിമൂന്നാം സ്വര്‍ണം. 4x400 മീറ്റർ മിക്‌സഡ് റിലേയിലാണ് സുവര്‍ണനേട്ടം. വനിതാ ജൂഡോ 78 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്‍റെ അശ്വതി പിആര്‍ വെള്ളി നേടിയപ്പോള്‍ ജൂഡോ 70 കിലോഗ്രാം വിഭാഗത്തിൽ ദേവി കൃഷ്ണ വെങ്കലം സ്വന്തമാക്കി. വെങ്കല മെഡൽ പോരാട്ടത്തിൽ ഡൽഹിയുടെ പ്രീണയെയാണു ദേവികൃഷ്ണ തോൽപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ഗെയിംസ് പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിന് നിലവിൽ 13 സ്വർണവും 17 വെള്ളിയും 22 വെങ്കലങ്ങളുമായി 52 മെഡലുകളാണ് സമ്പാദ്യം. കേരളത്തിന്‍റെ സ്വര്‍ണ നേട്ടങ്ങളില്‍ അഞ്ചെണ്ണവും നീന്തലില്‍ നിന്നാണ്. അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമാണ് ഇതുവരേ സ്വന്തമാക്കിയത്.
Kerala Fast Five Netball team storms into the FINAL! A dominant win over Jammu & Kashmir in the semis sets up a thrilling showdown against Haryana today at 7 PM! Let’s bring home the gold! pic.twitter.com/JEGoO4nbW0
— Kerala Olympic Association (@KeralaOlympic) February 12, 2025
ഇന്നലെ ഗെയിംസില്‍ ജിംനാസ്റ്റിക്സിലായിരുന്നു കേരളം മെഡലുകള്‍ നേടിയത്. ജിംനാസ്റ്റിക്സിൽ നിന്നുള്ള 3 വെള്ളിയും ഒരു വെങ്കലവുമടക്കം 4 വെള്ളിയും 3 വെങ്കലവുമാണ് ഇന്നലെ കേരളത്തിന്‍റെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം അടുത്ത ദേശീയ ഗെയിംസ് 2027 ഫെബ്രുവരി– മാർച്ച് മാസങ്ങളിലായി മേഘാലയയിൽ നടക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.
- Also Read: ഉത്തരാഖണ്ഡില്‍ മിന്നിച്ച് കേരള ജിംനാസ്റ്റുകള്‍ : വാരിക്കൂട്ടിയത് മൂന്ന് വെള്ളിയും ഒരു വെങ്കലവും - 38TH NATIONAL GAMES
- Also Read: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനൊന്നാം സ്വര്‍ണം, വെങ്കല നേട്ടങ്ങളുടെ ശനിയാഴ്ച - MARGARET MARIA REJI WON GOLD
- Also Read: എണ്ണം കുറഞ്ഞിട്ടും ചോരാത്ത വീര്യം... ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ കേരളത്തിന് സ്വർണം - NATIONAL GAMES MENS FOOTBALL FINAL