ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്നത് തെലങ്കാനയിലാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും തെലങ്കാന ഇപ്പോഴും മുന്നിലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) റിപ്പോർട്ടുകൾ ഉദ്ധരിച്ച് മന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞു. 2015-16 കാലയളവിൽ എന്‍എഫ്എച്ച്എസ് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 53.8 ശതമാനം പുരുഷന്മാർ മദ്യപാനികളാണ്.
എന്‍എഫ്എച്ച്എസ് റിപ്പോർട്ടുകളിൽ നിന്നുള്ള പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
2015-16 (എന്‍എഫ്എച്ച്എസ് 4):
തെലങ്കാന: 53.8% പുരുഷന്മാർ മദ്യപാനികള്‍
ആന്ധ്രപ്രദേശ്: 34.9% പുരുഷന്മാർ മദ്യപാനികള്‍
2019-21 (എന്‍എഫ്എച്ച്എസ് 5):
ആന്ധ്രപ്രദേശ്: 31.2% ആയി കുറഞ്ഞു.
തെലങ്കാന: 50% ആയി കുറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഇതേ കാലയളവിൽ പുരുഷ മദ്യപാനത്തിന്‍റെ ദേശീയ ശരാശരി 29.2% ൽ നിന്ന് 22.4% ആയി കുറഞ്ഞു. മദ്യ ഉപഭോഗത്തിലെ കുറവ് ശ്രദ്ധേയമാണെങ്കിലും, ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യ ഉപഭോക്താക്കളുള്ളത് തെലങ്കാനയിലാണ്. കൂടുതൽ അവബോധത്തിന്‍റെയും നയങ്ങളുടെയും ആവശ്യകത ഇത് എടുത്തുകാണിക്കുന്നു എന്നും മന്ത്രി പറഞ്ഞു.