അയോധ്യ: രാമക്ഷേത്രത്തില്‍ കനത്ത സുരക്ഷാ വീഴ്‌ച. കണ്ണടയില്‍ ഒളിക്യാമറയുമായി യുവാവ് ക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. എല്ലാ സുരക്ഷാ പരിശോധന ഇടങ്ങളും കടന്ന് ഇയാള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രധാനകവാടത്തില്‍ എത്തി.
ചിത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് ഇയാള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ഇയാളുടെ കണ്ണടയില്‍ നിന്ന് ഫ്ലാഷ് മിന്നുന്നത് കണ്ടതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. രാം ലല്ല കാണാനായി ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് ഇരുവരും അയോധ്യയിലെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിംഹദ്വാറിലെത്തിയ ഇയാള്‍ രാമക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന കണ്ണടയുടെ ഇരു ഫ്രെയിമുകളിലും ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഇയാളുടെ കണ്ണടയില്‍ നിന്ന് ഫ്ലാഷ് വരുന്നത് കണ്ടതോടെയാണ് സുരക്ഷ ജീവനക്കാര്‍ ഇയാളെ പിടികൂടിയത്. പിന്നീട് സംഭവം ഇവര്‍ പൊലീസിനെ അറിയിച്ചു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ രഹസ്യമായി ചിത്രങ്ങള്‍ എടുക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളൊന്നുമില്ല. വഡോദരയിലെ ഒരു വ്യവസായി ആണ് ഇയാള്‍. അന്‍പതിനായിരം രൂപ വിലയുള്ള കണ്ണടയാണ് ഇയാള്‍ ധരിച്ചിരുന്നത്.