ദിയോഘർ : രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ടെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. സീറ്റ് വർധിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ദേവഗൗഡ ജാര്‍ഖണ്ഡില്‍ പറഞ്ഞു. രണ്ട് ദിവസത്തെ ജാർഖണ്ഡ് സന്ദർശനത്തിന് എത്തിയതാണ് മുന്‍ പ്രധാനമന്ത്രി. ഇവിടെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ് എങ്ങനെയൊക്കെയോ ലോക്‌സഭയിൽ അംഗങ്ങളെ വർധിപ്പിച്ചു. പക്ഷേ പ്രധാനമന്ത്രി മോദിയുടെ മുന്നിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് നിലനിൽപ്പില്ല. ഇന്ത്യ ഒരു വലിയ രാജ്യമാണ്.
വ്യത്യസ്‌ത ജാതികളിൽപ്പെട്ട ആളുകൾ ഇവിടെ താമസിക്കുന്നു. എല്ലാ ജാതിയിൽപ്പെട്ടവരും പ്രധാനമന്ത്രി മോദിയെ ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായി കണക്കാക്കപ്പെടുന്നത്'- എച്ച് ഡി ദേവഗൗഡ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ 40 പാർട്ടികൾ കോൺഗ്രസിനെ പിന്തുണച്ചെങ്കിലും സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടത് ജനങ്ങൾ കോൺഗ്രസിനെ ഇഷ്‌ടപ്പെടാത്തതിനാലാണ് എന്നും ദേവഗൗഡ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ നേതാക്കൾ ശരിയായ തീരുമാനമാണ് എടുത്തതെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദി രാജ്യത്തിന്‍റെ ക്ഷേമത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഗൗഡ പുകഴ്‌ത്തി. 1996 മുതൽ 1997 വരെ പ്രധാനമന്ത്രിയായിരുന്നു എച്ച് ഡി ദേവഗൗഡ. ദേവഗൗഡയുടെ പാര്‍ട്ടി ജെഡി (എസ്) നിലവില്‍ ബിജെപിയുമായി സഖ്യത്തിലാണ്.
Also Read: ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന കാലം അതിവിദൂരമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി