കേരളം

kerala

ETV Bharat / bharat

തെരുവുനായ ആക്രമണത്തില്‍ ഒരു വയസുകാരന് ദാരുണാന്ത്യം ; ദമ്പതികള്‍ക്ക് നഷ്‌ടമാകുന്നത് മൂന്നാമത്തെ കുഞ്ഞിനെ - 1year old died in shamshabad

തെരുവുനായ ആക്രമണത്തില്‍ ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം, സംഭവം അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത്.

boy died in a stray dog attack  1yearold died in shamshabad  നാഗരാജു  തെരുവുനായ ആക്രമണം
Street dogs attack.. Boy dies in Shamshabad

By ETV Bharat Kerala Team

Published : Feb 2, 2024, 10:10 AM IST

ഹൈദരാബാദ് : തെരുവുനായയുടെ ആക്രമണത്തില്‍ ബാലന് ദാരുണാന്ത്യം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദ് പട്ടണത്തിലാണ് സംഭവം(Boy died in stray dog attack). കൊല്ല സൂര്യകുമാറിന്‍റെയും യാദമ്മയുടെയും മകന്‍ നാഗരാജു(1) ആണ് കൊല്ലപ്പെട്ടത്. മെഹബൂബ നഗര്‍ ജില്ലയിലെ ദേവാര്‍കദ്ര മണ്ഡല്‍ നഗറില്‍ നിന്നുള്ള ഇവര്‍ ജോലിക്കായാണ് ഷംഷാബാദില്‍ എത്തിയത്. രല്ലഗുഡയ്ക്കടുത്ത് ഒരു കുടിലിലാണ് ഇവര്‍ കഴിയുന്നത്. കുഞ്ഞിന്‍റെ അമ്മ യാദമ്മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു(Boy dies in Shamshabad).

തലേ ദിവസം രാത്രിയില്‍ കുഞ്ഞുണര്‍ന്ന് പാലിനായി കരഞ്ഞിരുന്നു. പിതാവ് പാല് കൊടുത്ത ശേഷം കുട്ടിയെ ഉറക്കി. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന കുഞ്ഞ് കരഞ്ഞുകൊണ്ട് വീടിന് പുറത്തെത്തിയപ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. റോഡിലുള്ളവര്‍ രക്ഷിക്കാന്‍ ഓടിയെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുഞ്ഞുങ്ങളുണ്ടായിരുന്നു.

ഇതിലൊരാള്‍ അസുഖം വന്ന് മരിച്ചു. ജനിച്ച് ഏഴ് ദിവസത്തിന് ശേഷം അടുത്ത കുട്ടിയും മരണത്തിന് കീഴടങ്ങി. ഇപ്പോഴിതാ ഈ കുഞ്ഞിനും ഇങ്ങനെയൊരു ദുരന്തം ഉണ്ടായിരിക്കുകയാണ്.

Also Read:മാഹിയിൽ തെരുവുനായ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന മൂന്ന് വയസ്സുകാരിക്ക് പരിക്ക്

ഇടുക്കിയില്‍ തെരുവുനായ ആക്രമണം :മൂന്നാറിൽ തെരുവ് നായ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക് (stray dog attack in Munnar) ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ നായയുടെ ആക്രമണം ഉണ്ടായി. നടയാർ, കോളനി സ്വദേശികളായ മുരുകൻ, തമിഴ്സെൽവൻ, മണികണ്‌ഠൻ, ആകാശ്, രംഗസ്വാമി, രവിവർമ്മ എന്നിവർക്കാണ് കടിയേറ്റത്. സെൻട്രൽ ജങ്ഷൻ, വിനായക ക്ഷേത്രം, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ വച്ച് ഒരേ നായയാണ് എല്ലാവരെയും കടിച്ചത്. ഒരു മണിക്കൂറിനുള്ളിലാണ് നായ വിവിധ സ്ഥലങ്ങളിൽ എത്തി ആളുകളെ കടിച്ചത്. പ്രകോപനമില്ലാതെ ആളുകളെ കടിച്ചതോടെ നായക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നുണ്ട്.

കടിയേറ്റവരെ മൂന്നാറിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ ശല്യം നിയന്ത്രിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കണ്ണൂര്‍ മാഹിയിൽ കഴിഞ്ഞ നവംബര്‍ 28 ന്‌ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് പരിക്കേറ്റിരുന്നു.

മാഹി പെട്ടിപ്പാലത്തിന് സമീപത്തെ സുബൈദ മന്‍സിലിലെ സാജിദിന്‍റെ മകള്‍ ഫൈസയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details