ETV Bharat / state

'അവകാശങ്ങൾ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സിറോ മലബാർ സഭ - SYRO MALABAR SABHA CIRCULAR OUT

ജസ്‌റ്റിസ് ജെബി കോശി കമ്മിഷന്‍ പുറത്ത് വരാത്തതിന് പിന്നില്‍ സ്ഥാപിത താത്‌പര്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത.

SYRO MALABAR SABHA ON CENTRAL GOVT  SYRO MALABAR SABHA ON STATE GOVT  സിറോ മലബാർ സഭ  FARMERS PROTECTION LONG MARCH
SYRO MALABAR SABHA CIRCULAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 9, 2025, 10:49 AM IST

കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടികാട്ടി പള്ളികളിൽ സഭയുടെ സർക്കുലർ പുറത്തിറക്കി. ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളിൽ സര്‍ക്കുലര്‍ വായിക്കും. ക്രിസ്‌തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് സഭ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.

SYRO MALABAR SABHA ON CENTRAL GOVT  SYRO MALABAR SABHA ON STATE GOVT  സിറോ മലബാർ സഭ  FARMERS PROTECTION LONG MARCH
SYRO MALABAR SABHA CIRCULAR OUT (ETV Bharat)

കേരള മോഡലിന് ക്രൈസ്‌തവസമൂഹം നൽകിയ സംഭാവനകൾ സർക്കാർ ഓർക്കണമെന്നും കുട്ടനാട്ടിലെ നെല്ല് കർഷകരും മലയോര കർഷകരും ദുരിതത്തിലാണെന്നും സർക്കുലർ പറയുന്നു. ന്യൂനപക്ഷം ആയ ക്രിസ്‌തീയ സമൂഹം തങ്ങൾക്ക് ലഭിച്ച സാധ്യതകൾ എല്ലാം തന്നെ പ്രയോജനപ്പെടുത്തി നാടിൻ്റെ പുരോഗതിക്കായി ചെയ്യുന്ന സേവനങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന് സഭ ആരോപിച്ചു.

ക്രിസ്‌തീയ സമുദായത്തിന് അവകാശപ്പെട്ട ന്യൂനപക്ഷ അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നുവെന്നും സർക്കുലറിൽ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കനത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്നും, അധ്യാപക - അനധ്യാപക നിയമനങ്ങൾ വിവിധ കാരണത്താൽ അട്ടിമറിക്കുന്നുവെന്നും സഭ കുറ്റപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്രൈസതവരുടെ പ്രധാന ദിവസങ്ങളെ സർക്കാർ പ്രവർത്തി ദിനങ്ങളാക്കുന്നു, പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു, മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കണ്ണിൽ കാണുന്നുവെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ക്രൈസ്‌തവരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്‌റ്റിസ് ജെബി കോശി കമ്മിഷൻ റിപ്പോർട്ട് എവിടെയെന്നും റിപ്പോർട്ട് പുറത്ത് വിടാത്തതിന്‍റെ പിന്നിൽ സ്ഥാപിത താത്‌പര്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത ആരോപിക്കുന്നു. ഫെബ്രുവരി 15ന് 'കർഷക രക്ഷാ നസ്രാണി മുന്നേറ്റ' ലോങ്ങ് മാർച്ച് നടത്തുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് ലോങ്ങ് മാർച്ച് നടത്തുന്നത്.

Also Read: റിപ്പബ്ലിക് ദിനത്തില്‍ ദേശവ്യാപക ട്രാക്‌ടര്‍ മാര്‍ച്ചുമായി കര്‍ഷകരുടെ പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.