കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 10 ശനി 2024) - HOROSCOPE PREDICTION TODAY - HOROSCOPE PREDICTION TODAY

ഇന്നത്തെ ജ്യോതിഷ ഫലം.

ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  ASTROLOGY PREDICTION TODAY  HOROSCOPE TODAY
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 6:52 AM IST

തീയതി:10-08-2024 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല ഷഷ്‌ടി

നക്ഷത്രം: ചിത്തിര

അമൃതകാലം: 06:14 AM മുതല്‍ 07:48 AM വരെ

ദുർമുഹൂർത്തം: 06:15 PM മുതല്‍ 07:50 PM വരെ

രാഹുകാലം: 7:50 AM മുതല്‍ 8:38PM & 09:21 AM മുതല്‍ 10:55 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:44 PM

ചിങ്ങം:നിങ്ങളുടെ സഹപ്രവർത്തകരെ സഹായിക്കാൻ ഇന്ന് നിങ്ങൾക്കാവും. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം നിങ്ങൾ കാര്യമാക്കേണ്ടതില്ല. അത് പിന്നീട് ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവും ഇന്ന് നിങ്ങൾ തിരിച്ചറിയും.

കന്നി: ഇന്ന് തൊഴിൽപരമായി നല്ല ദിവസമാണ്. ഔദ്യോഗിക ജീവിതത്തിന് ഇന്ന് ഉച്ച കഴിഞ്ഞ് ഫലപ്രദമായ ദിവസമായിരിക്കും. നിങ്ങൾ അവതരിപ്പിക്കുന്ന ആശയങ്ങളിൽ മേലുദ്യോഗസ്ഥന്‍റെ അംഗീകാരം നേടാനാകും. പ്രണയിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം:ഇന്ന് നിങ്ങൾക്ക് ജോലി സംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. കാരണം മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ വിജയത്തിന്‍റെ പാത തടസ്സപ്പെടുത്തിയേക്കാം. ഇന്ന് നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയത്തെ ബാധിക്കും. അതിനാൽ തന്നെ ഇന്ന് കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം കുറയാതെ സൂക്ഷിക്കുക.

വൃശ്ചികം:ഇന്ന് നിങ്ങൾക്ക് കുടുംബത്തിൽ നിന്നും സമാധാനം ലഭിക്കുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്ത് കാര്യക്ഷമത വർധിക്കും. ജോലിയിലെ കാര്യങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെങ്കിൽ പോലും ജോലിയിൽ ചെറിയ തടസങ്ങൾ നേരിട്ടേക്കാം.

ധനു: ഇന്ന് നിങ്ങൾക്ക് സന്തോഷവും ദുഃഖവും സമ്മിശ്രമായ ദിവസമായിരിക്കും. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടാകാം. തടസങ്ങൾ നേരിട്ടാൽ ദുഃഖിക്കേണ്ടതില്ല. പ്രശ്‌നങ്ങൾക്ക് വൈകുന്നേരത്തോടെ പരിഹാരമായേക്കും.

മകരം:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്.ജോലിയിൽ ഇന്ന് നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, മേലുദ്യോഗസ്ഥനിൽ നിന്നോ ലഭിച്ചേക്കാം.

കുംഭം:സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുകയും, അവരിൽ പലരും നിങ്ങളോട് ഏറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക.

മീനം:നിങ്ങൾ വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. എന്നാൽ വിജയത്തിലെത്തുക എന്നത് കഠിനമായ ജോലിയാണെന്ന് ഇന്ന് നിങ്ങൾ തിരിച്ചറിയും. എന്നാൽ നിങ്ങളുടെ കഠിനമായ പരിശ്രമങ്ങൾക്ക് ഇന്ന് ഫലം കാണും.

മേടം: നിങ്ങളുടെ വിജയത്തിന്‍റെ രഹസ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് നല്ലതാണെന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയും. ഇന്ന് നിങ്ങൾ ആർക്കും എന്തുതന്നെ നൽകിയാലും അത് ഒൻപത് മടങ്ങായി തിരിച്ചു കിട്ടും. എന്തും ഉൾക്കൊള്ളാനുള്ള മനസോടെ ഇന്ന് നിങ്ങൾ പെരുമാറിയാൽ കൂടുതൽ ആളുകൾ നിങ്ങളെ ബഹുമാനിക്കും.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾ അതീവ ശ്രദ്ധാലുവായിരിക്കണം. ജാഗ്രത കൈവിടരുത്. ജോലിയിൽ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവളുമായി സമയം ചെലവഴിക്കാനാകും.

മിഥുനം:ഇന്ന് നിങ്ങളുടെ ജീവിതത്തിലെ തന്നെ ഒരു പ്രധാന ദിവസമായിരിക്കും. ഇന്ന് നിങ്ങൾ നിർണായകമായ ചില തീരുമാനങ്ങളെടുക്കും. ജോലിയിൽ നിങ്ങൾ പുതിയ പല ആശയങ്ങളും കൊണ്ടുവരും. നിങ്ങളുടെ മനോധൈര്യം മൂലം നിങ്ങളുടെ കമ്പനിക്ക് വിജയിക്കാനാകും. ഇന്ന് കൂടുതൽ പണം ചെലവഴിക്കാനിടയുണ്ട്.

കര്‍ക്കടകം:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. നിങ്ങൾ ഇന്ന് ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details