ന്യൂഡൽഹി:രണ്ട് വർഷത്തോളമായി കാണാതായ എട്ടു വയസുകാരനെ കണ്ടെത്തി. ഗാസിയാബാദില്‍ വച്ച് കാണാതായ കുട്ടിയെ ആണ് കണ്ടെത്തിയത്. കുട്ടിയുടെ ജന്മദിനത്തിലാണ് തിരികെ കുടുംബവുമായി ഒന്നിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിക്ക് മാനസിക വൈകല്യം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 2023 ഫെബ്രുവരി 15ന് ഗാസിയാബാദില്‍ വച്ചാണ് കുട്ടിയെ കാണാതായത്. തുടർന്ന് ഫെബ്രുവരി 17ന് കുട്ടിയുടെ അമ്മ എൻഐഎ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
എൻഐഎ പൊലീസ് സ്‌റ്റേഷനിലെ എല്ലാ ജീവനക്കാരും കുട്ടിയെ കണ്ടെത്താൻ പരമാവധി ശ്രമിച്ചിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഔട്ടർ നോർത്ത്) നിധിൻ വൽസൻ പറഞ്ഞു. എന്നാൽ എത്രയേറെ ശ്രമിച്ചിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.