ETV Bharat / automobile-and-gadgets

ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഇലക്‌ട്രിക് എസ്‌യുവി: ബിവൈഡിയുടെ സീലയൺ 7 വരുന്നു - BYD SEALION 7 LAUNCH INDIA

ബിവൈഡിയുടെ പുത്തൻ ഇലക്‌ട്രിക് കാർ വരുന്നു. ഇന്ത്യൻ വിപണിയിലെത്തുന്ന നാലാമത്തെ വാഹനമായ സീലയൺ 7 2025 ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിക്കും.

BYD SEALION 7 RANGE  BYD SEALION 7 PRICE  BEST ELECTRIC SUV IN INDIA  ബിവൈഡി ഇവി
BYD Sealion 7 (Photo - BYD)
author img

By ETV Bharat Tech Team

Published : 23 hours ago

ഹൈദരാബാദ്: ഇന്ത്യൻ വാഹനവിപണിയിലേക്ക് പുതിയ ചൈനീസ് ഇലക്‌ട്രിക് എസ്‌യുവി വരുന്നു. ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് (ബിവൈഡി) ആണ് തങ്ങളുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവി അവതരപ്പിക്കാനൊരുന്നത്. സീലയൺ 7 (Sealion 7) എന്ന പേരിൽ പുറത്തിറക്കുന്ന മോഡൽ ജനുവരി 17 ന് നടക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് അവതരിപ്പിക്കുക. അറ്റോ 3, സീൽ, ഇമാക്‌സ് 7 എന്നീ മോഡലുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന ബിവൈഡിയുടെ നാലാമത്തെ വാഹനമായിരിക്കും ഇത്.

ഡിസൈൻ
കിടിലൻ ലുക്കിലാണ് സീലയൺ 7 ഡിസൈൻ ചെയ്‌തിരിക്കുന്നത്. വാഹനത്തിലെ പല ഘടകങ്ങളും ബിവൈഡിയുടെ സീൽ സെഡാനിൽ നിന്നും സീൽ യു മോഡലിൽ നിന്നും കടമെടുത്തതാണ്. കോണീയ ഫ്രണ്ട് ഹെഡ്‌ലാമ്പുകളാണ് ഈ ഇലക്‌ട്രിക് കാറിന് നൽകിയിരിക്കുന്നത്. കൂടാതെ കാറിന്‍റെ താഴെ അറ്റം വരെ നീളുന്നതാണ് ഡിആർഎല്ലുകൾ. ലോ-സ്ലങ് ബോണറ്റ്, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ ഓഷ്യൻ X ഫ്രണ്ട് സ്റ്റൈലിങ് തുടങ്ങിയ നിരവധി ഘടകങ്ങൾ പുതിയ സീലയൺ 7 ഇലക്‌ട്രിക് കാറിന്‍റെ ഡിസൈനിൽ എടുത്തുപറയേണ്ടതായുണ്ട്.

ഇൻ്റീരിയർ
സീലിയൺ 7 ന്‍റെ ഇൻ്റീരിയറിനെ കുറിച്ച് പറയുമ്പോൾ, വാഹനത്തിന്‍റെ ക്യാബിന് ഒരു ഫ്രീസ്റ്റാൻഡിങ് 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമാണ് നൽകിയിരിക്കുന്നത്. എയർ കണ്ടീഷനിങ് വെൻ്റുകൾ ടച്ച്‌സ്‌ക്രീനിന് താഴെയാണ് നൽകിയിരിക്കുന്നത്. ആഗോള വിപണിയിൽ ഈ എസ്‌യുവി ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിങ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, 12 സ്‌പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ലഭിക്കുന്നത്.

സുരക്ഷാ ഫീച്ചറുകൾ
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ മുന്നറിയിപ്പ്, റിയർ കൊളിഷൻ മുന്നറിയിപ്പ്, ഫ്രണ്ട് ക്രോസ്-ട്രാഫിക് അലേർട്ട്, ഫ്രണ്ട് ക്രോസ്-ട്രാഫിക് ബ്രേക്ക്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, റിയർ ക്രോസ്-ട്രാഫിക്, ട്രാഫിക് ബ്രേക്ക് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ ഈ എസ്‌യുവിയിൽ ലഭ്യമാണ്. ലേൻ ഡിപ്പാർച്ചർ വാണിങിനൊപ്പം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ലഭ്യമാകും.

എഞ്ചിൻ, ബാറ്ററി, റേഞ്ച് തുടങ്ങിയ ഫീച്ചറുകൾ:

യൂറോപ്യൻ വിപണിയിൽ കാറിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് ഉള്ളത്. 82.5 കിലോവാട്ട്, 91.3 കിലോവാട്ട് ബാറ്ററി ഓപ്ഷനുകളാണ്. വാഹനത്തിന്‍റെ 82.5 കിലോവാട്ട് ബാറ്ററിയുള്ള ആർഡബ്ലൂഡി കംഫർട്ട് വേരിയൻ്റിൻ്റെ റേഞ്ച് 482 കിലോമീറ്ററും, 91.3 കിലോവാട്ട് ബാറ്ററിയുള്ള എഡബ്ലൂഡി വേരിയൻ്റിൻ്റെ റേഞ്ച് 456 കിലോമീറ്ററും, 91.3 കിലോവാട്ട് ബാറ്ററിയുള്ള എക്‌സലൻസ് എഡബ്ലൂഡി വേരിയൻ്റിൻ്റെ റേഞ്ച് 502 കിലോമീറ്ററും ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സിംഗിൾ-മോട്ടോർ കംഫർട്ട് വേരിയൻ്റിലാണ് യൂറോപ്യൻ വിപണിയിൽ ബിവൈഡിയുടെ സീലയൺ 7 വിൽക്കുന്നത്. 308 ബിഎച്ച്പി പവറും 380 എൻഎം ടോർക്കും നൽകുന്ന ഇലക്‌ട്രിക് എഞ്ചിനാണ് ഇതിനുള്ളത്. ഡ്യൂവൽ മോട്ടോർ വേരിയൻ്റായ ഡിസൈൻ, എക്‌സലൻസ് വേരിയന്‍റുകൾ 523 ബിഎച്ച്പി പവറും 690 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

Also Read:

  1. 580 കി.മീ റേഞ്ച്, എംജിയുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌പോർട്‌സ് കാർ: സൈബർസ്റ്റർ ഇന്ത്യയിലെത്തും
  2. 473 കിലോമീറ്റർ റേഞ്ചിൽ ക്രെറ്റ ഇവി: പുതിയ ഇലക്‌ട്രിക് കാറുമായി ഹ്യുണ്ടായ്
  3. കുതിച്ചുയർന്ന് കാർ വിൽപ്പന: 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പ്രമുഖ കമ്പനികൾ
  4. റോൾസ് റോയ്‌സിന്‍റെ പുതിയ ആഢംബര കാർ: വില 8.95 കോടി
  5. 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.