ETV Bharat / education-and-career

സംസ്ഥാന സ്‌കൂൾ കലോത്സവം അവസാന മണിക്കൂറുകളിലേക്ക്; സമാപന സമ്മേളനം നാളെ, പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്യും - SCHOOL KALOLSAVAM FINAL HOURS

സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ.

KERALA SCHOOL KALOLSAVAM 2025  MINISTER V SIVANKUTTY KALOLSAVAM  സംസ്ഥാന സ്‌കൂൾ കലോത്സവം 2025  മന്ത്രി വി ശിവന്‍കുട്ടി  KALOLSAVAM 2025
Minister V Sivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : 23 hours ago

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ നാളെ ഉച്ചക്ക് രണ്ട് മണിയോടെ മത്സരങ്ങൾ എല്ലാം പൂർത്തിയാകുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാല് മണിയോടെ സ്വർണക്കപ്പ് വേദിയിലേക്ക് കൊണ്ട് വരുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ്‌കൂൾ കലോത്സവം അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. ആകെയുള്ള 249 മത്സരങ്ങളിൽ 198 എണ്ണം പൂർത്തിയായിക്കഴിഞ്ഞു. നാളെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും.

കലോത്സവത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം ഉണ്ടാകും. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായെത്തും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. കലോത്സവ സ്വർണക്കപ്പ് വിതരണവും അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെയും 2024 സംസ്ഥാന സ്‌കൂൾ കായിക മേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും.

സ്‌പീക്കർ എ എൻ ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്‌ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, പി പ്രസാദ്, സജി ചെറിയാൻ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, ഒ ആർ കേളു, വി അബ്‌ദുറഹ്മാൻ എന്നിവർ സമ്മാനദാനം നിർവഹിക്കും.

എംഎൽഎമാരും കലോത്സവത്തിന്‍റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുമായ ആന്‍റണി രാജു, കെ ആൻസലൻ, ജി സ്റ്റീഫൻ, ഒ എസ് അംബിക, വി ശശി, ഡി കെ മുരളി, സി കെ ഹരീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

സ്വർണക്കപ്പ് രൂപകല്‍പന ചെയ്‌ത ചിറയിൻകീഴ് ശ്രീകണ്‌ഠൻ നായരെ സമാപന സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിക്കും. പാചക രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി, കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച ഹരിത കർമ്മസേന, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ആദരിക്കും.

കലോത്സവത്തിന്‍റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷൻ വിജയികൾക്കും പുരസ്‌കാരം നൽകും. കൊച്ചിയിൽ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സ്‌കൂൾ കായിക മേളയിലെ മികച്ച വാർത്താ ചിത്രങ്ങളും, ലേ ഔട്ടുകൾക്കും പ്രേക്ഷകർ തെരഞ്ഞെടുത്ത പ്രകാരമാണ് പുരസ്‌കാരം നൽകുന്നത്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഭാഗമായി സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് വളരെ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി എസ്.ഐ.ഇ.ടി സംഘടിപ്പിച്ച റീൽസ് ഉത്സവത്തിൽ രണ്ടായിരത്തിൽ അധികം റീൽസ് സമൂഹ മാധ്യങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.

ഈ വിഭാഗത്തിൽ 5 സ്‌കൂളുകൾക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു.

  • ഒന്നാം സ്ഥാനം - എസ്‌വിടിപിഎം ഗവ യുപിഎസ് കുറവൻകോണം, തിരുവനന്തപുരം.
  • രണ്ടാം സ്ഥാനം - ഗവ എൽപിഎസ് നടുവിലെമുറി, ശൂരനാട് നോർത്ത്, കൊല്ലം.
  • മൂന്നാം സ്ഥാനം - ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടൺഹിൽ, തിരുവനന്തപുരം ജില്ല.
  • നാലാം സ്ഥാനം - നിർമ്മല ഭവൻ ഹയർ സെക്കന്‍ഡറി സ്‌കൂൾ, കവടിയാർ, തിരുവനന്തപുരം.
  • അഞ്ചാം സ്ഥാനം - ഗവ ഹയർസെക്കന്‍ഡറി സ്‌കൂൾ ചേർത്തല സൗത്ത്

നൂറ്റി പതിനേഴര പവനുള്ള സ്വർണക്കപ്പിന്‍റെ അവകാശികളാകാൻ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത് എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Also Read: സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം: സിബിഎസ്‌ഇ ഒഴികെ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.