ബെംഗളൂരു :അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആഭരണങ്ങളും മറ്റു വസ്‌തുക്കളും തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ ബംഗളൂരു കോടതിയുടെ തീരുമാനം. വെള്ളിയാഴ്‌ചയാണ് സിവിൽ ആൻഡ് സെഷൻസ് കോടതി തീരുമാനം അറിയിച്ചത്. ആഭരണങ്ങൾ ശേഖരിക്കാൻ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, ആറ് വലിയ പെട്ടികൾ എന്നിവയും ആവശ്യമായ സുരക്ഷയുമായി എത്തണമെന്ന് കോടതി തമിഴ്‌നാട് സർക്കാരിനോട് നിര്‍ദേശിച്ചു.
വിവരാവകാശ പ്രവർത്തകൻ ടി നരസിംഹ മൂർത്തി സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി, ഫെബ്രുവരി 14, 15 തീയതികളിൽ കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തോട് നിർദേശിച്ചു. ജയലളിതയുടെ സഹോദരന്‍റെ ബന്ധുക്കൾ അവരുടെ സ്വത്തിന്‍റെ അവകാശികളാണെന്ന് അവകാശപ്പെട്ട് സമർപ്പിച്ച അപ്പീലുകൾ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക കോടതി വീണ്ടും ഈ ഉത്തരവ് പുറപ്പെടുവിച്ചത്.