തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും മധുര വരെ പോകുന്ന അമൃത എക്‌സ്‌പ്രസിൽ കൂടുതല്‍ കോച്ചുകള്‍ ഉൾപ്പെടുത്തി. രാത്രി എട്ടരയ്ക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം-പാലക്കാട് - പൊള്ളാച്ചി-പളനി വഴി അടുത്ത ദിവസം രാവിലെ 9:55ന് മധുരൈ ജംഗ്ഷനിലെത്തുന്ന അമൃതാ എക്‌സ്‌പ്രസില്‍ പത്താം തീയതി മുതലാണ് കൂടുതല്‍ കോച്ചുകള്‍ ഉൾപ്പെടുത്തുക. നിലവില്‍ ഒരു എസി, ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ച്, 14 സ്ലീപ്പര്‍ കോച്ച്, മൂന്ന് ജനറല്‍ സെക്കൻ്റ് ക്ലാസ് കോച്ച്, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻ്റ് ക്ലാസ് കോച്ചുകളുമാണ് അമൃതാ എക്‌സ്പ്രസിലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതുതായി ഒരു എസി ഫസ്റ്റ്ക്ലാസ് കം എസി ടു ടയര്‍ കോച്ചു കൂടി അമൃത എക്‌സ്‌പ്രസില്‍ ഉൾപ്പെടുത്തും. ത്രീടയര്‍ എസി കോച്ചുകള്‍ രണ്ടില്‍ നിന്ന് മൂന്നാക്കും. അതേസമയം 14 സ്ലീപ്പര്‍ കോച്ചുകളുണ്ടായിരുന്നത് 13 ആയി കുറയും. മൂന്ന് ജനറല്‍ സെക്കൻ്റ് ക്ലാസ് കോച്ചുകൾ രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻ്റ് ക്ലാസ് കോച്ചുകൾ തുടരുകയും ചെയ്യും. ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മധുരൈയില്‍ നിന്നുള്ള അമൃത എക്‌സ്പ്രസില്‍ പതിനൊന്നാം തീയതി മുതല്‍ പുതിയ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും.
Also Read: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ വരുന്നു; ബജറ്റില്‍ പ്രഖ്യാപനം!