ഡെറാഡൂണ്‍: ഉത്തരാഖണ്ഡിനെ വീഴ്‌ത്തി കേരളത്തിന് ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ സ്വർണം. 27 വർഷത്തിന് ശേഷം ഇതാദ്യമാണ് കേരളം ദേശീയ ഗെയിംസ് സ്വർണത്തിലെത്തുന്നത്. 53ാം മിനിറ്റിലെ എസ് ഗോകുലിൻ്റെ ഗോളാണ് കേരളത്തെ സ്വർണത്തിളക്കത്തിലെത്തിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിൻ്റെ വിജയം.
ആദ്യ പകുതിയിൽ കടുത്ത പ്രതിരോധം തീർത്ത ഉത്തരാഖണ്ഡിനെ രണ്ടാം പകുതിയിലാണ് തളക്കാനായത്. ആദിൽ കൊടുത്ത പാസിലാണ് ഗോകുൻ്റെ ഗോള്‍ നേട്ടം. മത്സരത്തിൻ്റെ 76ാം മിനിറ്റിൽ കേരളത്തിൻ്റെ സഫ്‍വാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഉത്തരാഖണ്ഡ് താരത്തെ ഫൗൾ ചെയ്‌തതിനാണ് സഫ്‍വാൻ പുറത്തായത്.
HISTORIC GOLD FOR KERALA!
— Kerala Olympic Association (@KeralaOlympic) February 7, 2025
After 27 years, Kerala Men's Football Team has reclaimed GOLD at the National Games! pic.twitter.com/1RZNN1Obbb
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഫ്‌വാന് ആദ്യം യെല്ലോ കാർഡ് നൽകിയ റഫറി, പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പ് കാർഡ് ആക്കി ഉയർത്തുകയായിരുന്നു. കേരളം പ്രതിഷേധം അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ എണ്ണം കുറഞ്ഞ ടീം അംഗങ്ങള്‍ സ്വർണത്തിളക്കത്തിലേക്ക് കുതിക്കുകയായിരുന്നു.
Also Read: ഫിഫ്‌റ്റിയടിച്ച് ബട്‌ലറും ബെത്തലും; പതറാതെ ബോളര്‍മാര്‍, ഇന്ത്യയ്ക്ക് 249 റൺസ് വിജയലക്ഷ്യം