ഭോപ്പാൽ: ഒരേ കിണറില്‍ വീണ കാട്ടുപന്നിയേയും കടുവയേയും രക്ഷപ്പെടുത്തി വനംവകുപ്പ്. മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിലാണ് സംഭവം നടന്നത്. വേട്ടക്കാരനും ഇരയും ഒരു രാത്രി കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
വനമേഖലയിലെ പിപാരിയ ഹർദുലി ഗ്രാമത്തിലെ കിണറ്റിലായിരുന്നു കടുവയും കാട്ടുപന്നിയും അകപ്പെട്ടത്. വെള്ളമെടുക്കാനെത്തിയ ഗ്രാമവാസികളാണ് സംഭവം കണ്ടത്. വിവരം അറിയച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് കിണറിലേക്ക് കൂട് കെട്ടിയിറക്കിയാണ് കടുവയേയും കാട്ടുപന്നിയേയും പുറത്തെത്തിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാര്യമായ പരിക്കില്ലാത്തതിനാല്‍ രണ്ട് മൃഗങ്ങളേയും കാട്ടിലേക്ക് തിരികെ വിട്ടതായി പെഞ്ച് ടൈഗർ റിസർവ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു.
നാല് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിൽ 60-ലധികം രക്ഷാപ്രവർത്തകർ പങ്കെടുത്തതായി റിസർവ് ഡെപ്യൂട്ടി ഡയറക്‌ടർ രജനീഷ് കുമാർ സിങ് പറഞ്ഞു. നേരെ ഒടുന്ന ശീലമുള്ള ജീവികളാണ് കാട്ടുപന്നികള്‍. മുന്നില്‍ എന്തുതന്നെ ഉണ്ടായാലും അവ ഓട്ടം നിര്‍ത്താറില്ല. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ആദ്യം കാട്ടുപന്നിയും പിന്നാലെ പിന്നാലെ പിന്തുടര്‍ന്ന കടുവയും കിണിറ്റില്‍ വീണിരിക്കാം.
ALSO READ: പുല്‍പ്പള്ളിയെ വിറപ്പിക്കാന്‍ ഇനി പെണ്‍കടുവയില്ല; തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി
രണ്ട് മൃഗങ്ങളും വെള്ളത്തില്‍ താഴ്ന്ന് പോകാതിരിക്കാന്‍ കിണറ്റിലേക്ക് ഗ്രാമവാസികള്‍ കട്ടില്‍ ഇറക്കി നല്‍കിയിരുന്നു. ആദ്യം കടുവയേയും പിന്നാലെ കാട്ടുപന്നിയേയും പുറത്ത് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.