ETV Bharat / entertainment

ഇവിടെ എന്താണ് സംഭവിക്കുന്നത്? മലയാള സിനിമ എന്നന്നേക്കുമായി അസ്‌തമിക്കുമോ..? ഔസേപ്പച്ചൻ വാളക്കുഴി പറയുന്നു... - OUSEPACHAN VALAKUZHY INTERVIEW

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയും റാംജിറാവ് സ്‌പീക്കിംഗ്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, കിങ് ലയർ, ഹിറ്റ്ലർ തുടങ്ങിയ ഹിറ്റ് സിനിമകൾ മലയാളിക്ക് സമ്മാനിച്ച നിർമാതാവും കൂടിയാണ് ഔസേപ്പച്ചൻ വാളക്കുഴി.

PRODUCER Ousepachan Valakuzhy  MOVIE CRYSIS MALAYALAM  MALAYALAM FILM INDUSTRY  OTT MALAYALAM MOVIE
Ousepachan Valakuzhy (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 7, 2025, 7:53 PM IST

എറണാകുളം: മലയാള ചലച്ചിത്ര നിർമ്മാണം ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരുപക്ഷേ മലയാള സിനിമയുടെ ഭാവിയെ തന്നെ രൂക്ഷമായി ബാധിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ. 10% മാത്രം വിജയ സാധ്യതയുള്ള ഗാംബ്ലിങ് ഗെയിം എന്നാണ് നിർമ്മാതാക്കൾ ചലച്ചിത്ര നിർമ്മാണത്തെ വിശേഷിപ്പിക്കുന്നത്.

മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രേക്ഷകരോട് വിശദീകരിക്കുകയാണ് പ്രശസ്‌ത നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയും റാംജിറാവ് സ്‌പീക്കിങ്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, കിങ് ലയർ, ഹിറ്റ്ലർ തുടങ്ങിയ ഹിറ്റ് സിനിമകൾ മലയാളിക്ക് സമ്മാനിച്ച നിർമാതാവും കൂടിയാണ് അദ്ദേഹം.

"75 വർഷത്തെ മലയാള സിനിമ ചരിത്രത്തിൽ ചലച്ചിത്ര നിർമ്മാണം ലാഭകരമായിരുന്നുവെന്ന് പറഞ്ഞുകേട്ട ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല എന്നുള്ളത് വാസ്‌തവമാണ്. എങ്കിലും നല്ല സിനിമകളെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അത്തരം സിനിമകളുടെ പിൻബലത്തിലും സാമ്പത്തിക ലാഭത്തിലുമാണ് മലയാള സിനിമ 75 വർഷം പൂർത്തിയാക്കിയത്. പക്ഷേ ചരിത്രത്തിൽ കേട്ടു കേള്‍വി പോലും ഇല്ലാത്ത വിധം സംഭവിച്ചിരിക്കുന്ന പ്രതിസന്ധി അക്ഷരാർഥത്തിൽ നിർമാതാക്കളെ തളർത്തി കളയുന്നു.

എങ്ങനെയാണ് ചലച്ചിത്ര നിർമ്മാണം നിർത്തിവയ്‌ക്കുന്ന തരത്തിലുള്ള തീരുമാനമെടുക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചതെന്ന് നോക്കാം. സിനിമ നിർമാണം എക്കാലവും നഷ്‌ടക്കച്ചവടം തന്നെയാണ്. അതിനിടയിലാണ് കൊവിഡ് മൂലമുള്ള ലോക്ക് ഡൗൺ സംഭവിക്കുന്നത്.

ലോക്ക് ഡൗൺ മലയാള സിനിമയ്‌ക്ക് നല്ല കാലം

സമസ്‌ത മേഖലകളും ചലന രഹിതമായെങ്കിലും നഷ്‌ടത്തിൽ നിന്നും നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയിരുന്ന മലയാള സിനിമയ്‌ക്ക് ലോക്ക് ഡൗൺ നല്ല കാലമായിരുന്നു. ആഗോളതലത്തിൽ മലയാള സിനിമകൾ ചർച്ച ചെയ്യപ്പെട്ടു. കേരളത്തിന് പുറത്തേക്ക് മലയാള സിനിമ ബിസിനസ് വളർന്നു.

ഒടിടി ബിസിനസുകളുടെ രംഗപ്രവേശം ചലച്ചിത്ര നിർമ്മാണ മേഖലയ്‌ക്ക് പുത്തൻ ഉണർവായി. പല സിനിമകളും ഒടിടി വലിയ തുക നൽകി പ്രദർശനാവകാശം സ്വന്തമാക്കി. ഒരുപാട് ചെറിയ സിനിമകൾ ഒടിടിയെ മാത്രം ലക്ഷ്യം വച്ച് കിട്ടിയ അവസരത്തിൽ ചിത്രീകരണം ആരംഭിച്ചു. വലിയ താരങ്ങളുടെ ചിത്രങ്ങൾ വമ്പൻ വിലയ്‌ക്കാണ് ഒടിടി ആ സമയത്ത് വാങ്ങിയിരുന്നത്. ആ തുകയുടെ 70ശതമാനവും താരങ്ങളുടെ പ്രതിഫലമായിട്ട് നിർമാതാവിന് നൽകേണ്ടി വന്നിരുന്നു എന്നുള്ളത് വസ്‌തുതയാണ്.

നയം മാറ്റിയ ഒടിടി ബിസിനസ്

ലോക്ക് ഡൗൺ മാറി ചലച്ചിത്ര നിർമ്മാണം വീണ്ടും പഴയ രീതിയിൽ പുനരാരംഭിച്ചപ്പോഴും ഒടിടി ബിസിനസ് വലിയ സാധ്യതയായി തന്നെ തുടർന്നു. ഇതോടെ താരങ്ങൾ തങ്ങളുടെ പ്രതിഫലം മൂന്നിരട്ടിയായി വരെ വർധിപ്പിച്ചു. ലോക്ക് ഡൗൺ കഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഒടിടി അവരുടെ നയം മാറ്റി. സിനിമകൾ മുൻകൂർ പണം നൽകി വാങ്ങുന്ന പ്രവണത അവർ നിർത്തി.

തിയേറ്ററുകളിൽ വിജയിക്കുന്ന ചിത്രങ്ങൾക്ക് മാത്രം എഗ്രിമെൻ്റ് ചെയ്യുന്ന സമയത്ത് പണം നൽകാൻ ഒടിടി തീരുമാനിക്കുന്നു. മുമ്പ് നൽകിയിരുന്നതിനേക്കാൾ നാലിലൊന്ന് വില മാത്രമാണ് എത്ര വലിയ സിനിമയാണെങ്കിലും ഒടിടികൾ ഇപ്പോൾ നൽകുന്നത്. ഇപ്പോൾ പല സിനിമകളും pay per view എന്ന അടിസ്ഥാനത്തിലാണ് പ്രദർശിപ്പിക്കാൻ എഗ്രിമെൻ്റ് ചെയ്യുന്നതുപോലും. അതായത് പ്ലാറ്റ്‌ഫോമിൽ എത്രപേർ സിനിമ കണ്ടു അതിനനുസരിച്ചിട്ടുള്ള പണം നൽകും എന്നുള്ള രീതി.

പത്ത് കോടിയും 20 കോടിയും മുതൽമുടക്കുള്ള സിനിമകൾ ഇപ്രകാരം എഗ്രിമെൻ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെയാണ് ഒടിടിയില്‍ നിന്നും വരുമാനം ലഭിക്കുക. ഇത് മനസിലാക്കാൻ ഇവിടുത്തെ താരങ്ങൾ തയ്യാറാല്ല. നിർമ്മാതാവ് എങ്ങനെ ഈ നഷ്‌ടം നികത്തുമെന്നും " ഔസേപ്പച്ചൻ വാളക്കുഴി ചോദിച്ചു.

മലയാള സിനിമ നിർമാണം ഗുണകരമില്ലാത്ത ബിസിനസ്

"100 സിനിമകൾ നിർമ്മിച്ചാൽ പത്തിൽ താഴെ സിനിമകൾക്ക്‌ മാത്രമാണ് മുടക്കുമുതൽ തിരിച്ചു പിടിക്കാൻ സാധിക്കുന്നത്. ഇതൊരു ജാക്ക് പോട്ട് ഗെയിം പോലെയാണ്. എത്രയോ നല്ല കഥകളുള്ള സിനിമകൾ തിയേറ്ററുകളിൽ വലിയ പരാജയം ആകുന്നു.

നിർമാതാക്കൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഒരു ലോട്ടറി എടുക്കുന്ന മാനസികാവസ്ഥയിലാണ് നിർമാതാക്കൾ മുന്നോട്ടുവരുന്നത്. അടിച്ചാൽ അടിച്ചു. അല്ലെങ്കിൽ അത്രയും ഗംഭീരമായ തിരക്കഥ നമ്മളിലേക്ക് എത്തിച്ചേരണം.

ഉദാഹരണത്തിന് ഞാൻ നിർമ്മിച്ച റാംജിറാവ് സ്‌പീക്കിങ്ങും ഹിറ്റ്ലറും എല്ലാം ഈ ഗണത്തിൽ പെടുന്നതാണ്. ഇതുപോലുള്ള സിനിമകളുടെ തിരക്കഥകൾ ഒരു നിർമ്മാതാവിന്‍റെ കയ്യിൽ കിട്ടിയാൽ അയാൾ രക്ഷപ്പെട്ടു. പക്ഷേ അങ്ങനെ എല്ലാകാലവും സംഭവിക്കണമെന്നില്ലല്ലോ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"മലയാളത്തിൽ സിനിമകൾ നിർമ്മിക്കുന്ന എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും 200ലധികം 300ലധികം സിനിമകൾ റിലീസ് ചെയ്‌തുവെന്ന് നാം കേൾക്കുന്നു. പല സിനിമകളും മുമ്പ് ഷൂട്ട് ചെയ്‌തത് വച്ച് ഒരുപാട് നാൾ കാത്തിരുന്ന ശേഷം റിലീസ് ചെയ്യുന്നതാണ്. പിന്നെ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിലും ഇവിടെ സിനിമകൾ ചെയ്യാമല്ലോ. ചെറിയ സിനിമകൾ ധാരാളം വരുന്നുണ്ട്. അതെല്ലാം കൂടി കണക്കുകൂട്ടിയാണ് 200, 300 എന്നൊക്കെയുള്ള സംഖ്യ പറയുന്നത്.

വിനോദ നികുതി, ജിഎസ്‌ടി, സംസ്ഥാന സർക്കാരിൻ്റെ ടാക്‌സ്: മുൻനിര സിനിമകളുടെ എണ്ണം 10 വർഷം മുമ്പ് വർഷത്തിൽ നൂറിൽ കൂടുതലായിരുന്നു എങ്കിൽ ഇപ്പോൾ പരമാവധി 75 ഒക്കെയാണ്. ഇരട്ടി ടാക്‌സ് കൊടുക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ജിഎസ്‌ടി ഉണ്ട്, സംസ്ഥാന സർക്കാരിൻ്റെ ടാക്‌സിന് പുറമേ വിനോദ നികുതിയും ഈടാക്കുന്നു. 100 കോടി രൂപ ഒരു സിനിമ ഗ്രോസ് കലക്ഷൻ നേടി എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഇതിൽ 30 കോടി രൂപയും സംസ്ഥാന സർക്കാരിൻ്റെ വിഹിതമാണ്. ബാക്കി വലിയൊരു തുക തിയേറ്റർ ഷെയർ പോകും.

പരമാവധി 25 ലക്ഷമോ 28 ലക്ഷമോ രൂപയാകും 100 കോടി ഗ്രോസ് കലക്ഷൻ നേടുന്ന ഒരു സിനിമയുടെ വരുമാനമായി നിർമാതാവിന് ലഭിക്കുക. പക്ഷേ ആ സിനിമയുടെ നിർമ്മാണ ചെലവ് മിക്കവാറും 30 കോടി രൂപക്ക് മുകളിലാകും.

100 കോടി കലക്ഷൻ കിട്ടിയെന്ന് പറഞ്ഞാലും നിർമ്മാതാവിന് നഷ്‌ടം തന്നെയാണ്. ഔസേപ്പച്ചൻ വാളക്കുഴി വ്യക്തമാക്കി. സംസ്ഥാന സർക്കാർ വിനോദ നികുതിയെങ്കിലും പൂർണമായി ഒഴിവാക്കി തന്നില്ലെങ്കിൽ മലയാള ചലച്ചിത്ര നിർമ്മാണം അധികം വൈകാതെ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരും.

മലയാള സിനിമയിലെ നിർമ്മാണ പ്രതിസന്ധി: "മലയാള സിനിമയിൽ നിർമ്മാണ പ്രതിസന്ധി എക്കാലവും ഉണ്ടായിരുന്നു. പക്ഷേ ഇത്രയും ഭീകരമായ അവസ്ഥ ആദ്യമായാണ്. പണ്ടൊക്കെ ഒരു സിനിമ നിർമാതാവിന് നഷ്‌ടം സംഭവിച്ചാൽ അയാളുടെ ഒരു തലമുറയുടെ ഭാവി അസ്‌തമിച്ചു. ഇപ്പോഴത്തെ കാലത്താണെങ്കിൽ അയാളുടെ രണ്ടോ മൂന്നോ തലമുറകൾ കഷ്‌ഠതകൾ അനുഭവിക്കേണ്ടി വരും എന്ന സാഹചര്യമാണ്.

വർഷങ്ങളായി ചലച്ചിത്ര നിർമ്മാണ മേഖലയിൽ നിൽക്കുന്ന പല നിർമാതാക്കളും ഇപ്പോൾ സിനിമകൾ നിർമ്മിക്കാൻ മുന്നോട്ട് വരുന്നില്ല. ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളും നിർമ്മിക്കുന്നത് പുതിയ ആൾക്കാരാണ്. അവർ വിദേശ പണം കൊണ്ട് ഇങ്ങോട്ടേക്ക് എത്തും. ഒന്നോ രണ്ടോ സിനിമകൾ ചെയ്‌ത് തിരിച്ചു പോകും.

സിനിമ എന്ന മോഹം മനസിൽ വച്ചാണ് ഇത്തരക്കാർ മുന്നോട്ടുവരുന്നത്. കൈ പൊള്ളുമ്പോൾ അവർ സ്ഥലം വിടും. അവരുടെ സാമ്പത്തിക നഷ്‌ടം നികത്താന്‍ അവർക്ക് വേറെ ബിസിനസ് ഒക്കെ ഉണ്ടാകും. പക്ഷേ സിനിമ നിർമാണം മാത്രം ബിസിനസ് ആയി കരുതുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. അവർ അവർക്ക് സംഭവിച്ച നഷ്‌ടം ഏതു രീതിയിൽ നികത്തും.

സിനിമ നിർമ്മാതാക്കൾ കോടികൾ സമ്പാദിക്കുന്നു എന്നാണ് പലരും ഇവിടെ വിചാരിച്ചിരിക്കുന്നത്. നിർമ്മാതാക്കളുടെ പ്രശ്‌നങ്ങളെ ഗൗരവമായി കണക്കിലെടുക്കാൻ ആരും ഇവിടെ തയ്യാറല്ല. അക്ഷരാർഥത്തിൽ ഏറ്റവും അധികം നഷ്‌ടം സഹിക്കേണ്ടി വരുന്നത് സിനിമ നിർമാതാക്കളാണ്.

വിനോദ നികുതിയും താരങ്ങളുടെ ഭീമൻ പ്രതിഫലവും: "സംസ്ഥാനത്തിൻ്റെ വിനോദ നികുതി ഒഴിവാക്കുക, താരങ്ങൾ അവരുടെ ശമ്പളം കുറക്കുക. ഇതാണ് ഇപ്പോൾ നിർമാതാക്കളുടെ സംഘടന മുന്നോട്ടുവയ്‌ക്കുന്ന രണ്ട് കാര്യങ്ങൾ. താര സംഘടനയുമായി ഇതുവരെ കാര്യങ്ങൾ സംസാരിച്ചിട്ടില്ല. സീനിയർ താരങ്ങൾക്കൊക്കെ ഞങ്ങളുടെ സാഹചര്യം മനസിലാകുമെന്ന് വിശ്വസിക്കുന്നു. പുതിയ ആൾക്കാർ കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളൂ.

അവരുടെ ഭാഗത്ത് നിന്നും നല്ല സമീപനം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിൻ്റെ കാര്യത്തിൽ മാത്രമാണ് ഒരു അരക്ഷിതാവസ്ഥ തുടരുന്നത്. "ഒരുപക്ഷേ ഈ പ്രശ്‌നങ്ങൾക്ക് ഒന്നും പരിഹാരം കണ്ടില്ലെങ്കിൽ സിനിമ നിർമാണം പൂർണമായി നിർത്തിവയ്‌ക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഇതൊരു ജനാധിപത്യ രാജ്യമാണ്. ആർക്കുവേണമെങ്കിലും സിനിമ ചെയ്യാം.

മലയാളത്തിലെ ഭൂരിഭാഗം നടന്മാർക്കും സ്വന്തമായി നിർമ്മാണ കമ്പനിയുണ്ട്. അവർക്കൊക്കെ വേണമെങ്കിൽ അവരുടേതായ രീതിയിൽ സിനിമകൾ ചെയ്യാം. പക്ഷേ ഈ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കണമല്ലോ. ഒടിടി ബിസിനസ് ഇല്ലാത്തതുകൊണ്ട് തിയേറ്റർ തന്നെയാണ് എല്ലാവർക്കും ശരണം.

തിയറ്റർ ഉടമകളും വലിയ പ്രതിസന്ധി നേരിടുകയാണ്

നിർമാതാക്കളെ പോലെ തന്നെ തിയേറ്റർ ഉടമകളും വലിയ പ്രതിസന്ധി നേരിടുകയാണ്. വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്ന പല ചിത്രങ്ങൾ പോലും റിലീസ് ചെയ്‌ത് നാലോ അഞ്ചോ ദിവസത്തിനു ശേഷം ആളില്ലാത്ത അവസ്ഥയാണ്. മൂന്ന് ദിവസം ഷോ കളിച്ച ശേഷം ബാക്കിയുള്ള ദിവസങ്ങൾ അടച്ചിടുന്നതാണ് നല്ലതെന്ന് തീയറ്റർ ഉടമകളും പറയുന്നു. നിർമാതാക്കളെ പോലെ തന്നെ അവർക്കും വലിയ നഷ്‌ടം സഹിക്കേണ്ടതായിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കൊപ്പം തിയേറ്റർ ഉടമകളുടെ സംഘടനയും സംയുക്തമായി ചേർന്നാണ് ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത്. " ഈ മാസം റിലീസ് ചെയ്‌ത സിനിമകളുടെ 100 കോടി 50 കോടി പോസ്റ്ററുകൾ എത്രയോ നിങ്ങൾ കണ്ടു. പല സിനിമകളും അഞ്ച് കോടി രൂപ പോലും കലക്ഷൻ നേടിയിട്ടില്ല. ഇത്തരം വ്യാജ പോസ്റ്ററുകൾ അച്ചടിച്ച് ചിലർ കണ്ണിൽ പൊടിയിടുകയാണ്.

പത്ത് കോടി പ്രതിഫലം വാങ്ങുന്ന ഒരു താരത്തിൻ്റെ സിനിമ മൂന്ന് കോടി രൂപയാണ് തീയേറ്ററിൽ നിന്നും കലക്‌ട് ചെയ്‌തതെന്ന് പറഞ്ഞാൽ അയാളുടെ അവസ്ഥയെന്താണ്. ഇതൊക്കെ മറച്ചു പിടിക്കാനാണ് ഇത്തരം വ്യാജ പോസ്റ്ററുകൾ.

മുടക്ക് മുതൽ തിരിച്ചുപിടിച്ചത് രേഖാചിത്രം എന്ന സിനിമ:

എന്നാൽ ചില താരങ്ങൾ ഇതൊന്നും അറിയുന്നതു പോലുമില്ല. ഒരു സിനിമ കഴിഞ്ഞ് അവർ അടുത്ത സിനിമയിലേക്ക് പോകും. കഴിഞ്ഞ സിനിമക്ക് എത്ര കലക്ഷൻ കിട്ടി എന്ന് അവർക്ക് ഒരു ധാരണയും ഉണ്ടാകില്ല. അവർ പോലും ചിലപ്പോൾ ഇതുപോലുള്ള പോസ്റ്ററുകൾ കണ്ടു സിനിമ വലിയ വിജയമാണെന്ന് വിശ്വസിക്കും. ഈ മാസം റിലീസ് ചെയ്‌ത സിനിമകൾ എത്ര കലക്‌ട് ചെയ്‌തു എന്ന് നിർമ്മാതാക്കളുടെ സംഘടന പുറത്തു വിട്ടിട്ടുണ്ടല്ലോ. രേഖാചിത്രം എന്ന സിനിമ മാത്രമാണ് മുടക്ക് മുതൽ തിരിച്ചുപിടിച്ചത്. എന്തൊരു അപകടമാണിത്.

"സിനിമയിൽ ജോലി ചെയ്യുന്ന എത്രയോ ടെക്‌നീഷ്യന്മാർ ഉണ്ട്. അവരൊക്കെ അക്ഷരാർഥത്തിൽ പട്ടിണിയിലാണ്. പല ചെറിയ സിനിമകളും തിയേറ്ററിൽ നിന്ന് എന്തെങ്കിലും ലഭിച്ചിട്ട് ഈ സിനിമയിൽ ജോലി ചെയ്‌തവരുടെ ശമ്പളം കൊടുക്കാം എന്ന് കരുതുന്നവരാണ്. ഒരു രൂപ പോലും തിരികെ കിട്ടുന്നില്ല എന്നുള്ളതാണ് വാസ്‌തവം. നിർമാതാക്കളുടെ സംഘടന എല്ലാവർക്കും വേണ്ടിയാണ് സംസാരിക്കുന്നത്." ഔസേപ്പച്ചൻ വാളക്കുഴി വ്യക്തമാക്കി.

Also Read: മലയാള ചലച്ചിത്ര നിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനം, പ്രതിസന്ധികള്‍ പരിഹരിക്കാതെ മുന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.