ETV Bharat / sitara

ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കമല്‍ഹാസനും ഖുശ്‌ബുവും

1500 വോട്ടിനാണ് കമല്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങിയത്. ചെന്നൈ നഗരത്തിലെ തൗസന്‍റ് ലൈറ്റ്സിലാണ് ഖുശ്ബു മത്സരിച്ചത്

kamal haasan kushboo response after tamilnadu assembly election 2021 result  കമല്‍ഹാസനും ഖുശ്‌ബുവും  കമല്‍ഹാസന്‍ പരാജയപ്പെട്ടു  തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമല്‍ഹാസന്‍  തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഖുശ്‌ബു  ഖുശ്‌ബു തോല്‍വി വാര്‍ത്തകള്‍  kamal haasan kushboo response  kamal haasan kushboo response news  tamilnadu assembly election 2021 result  tamilnadu assembly election 2021 result related news
ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കമല്‍ഹാസനും ഖുശ്‌ബുവും
author img

By

Published : May 3, 2021, 6:14 PM IST

തമിഴ്നാട്‌ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കന്നിയങ്കത്തിന് ഇറങ്ങിയ സിനിമാ താരങ്ങളായ കമല്‍ഹാസനോ ഖുശ്‌ബുവിനോ സാധിച്ചില്ല. ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് പരാജയത്തിന് ശേഷം ഇരുവരും ട്വിറ്ററില്‍ കുറിച്ചത്.

  • மக்களின் தீர்ப்பை ஏற்றுக்கொள்கிறோம். வாக்களித்த மக்களுக்கும், தேர்தல் களத்தில் தோள் கொடுத்த மநீம உறுப்பினர்களுக்கும், கூட்டணிக் கட்சியினருக்கும் மனமார்ந்த நன்றிகள். (1/2)

    — Kamal Haasan (@ikamalhaasan) May 2, 2021 " class="align-text-top noRightClick twitterSection" data=" ">

നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന് വേണ്ടിയാണ് കമല്‍ ഹാസന്‍ മത്സരിച്ചത്. നേരിയ വ്യത്യാസത്തില്‍ പക്ഷെ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 1500 വോട്ടിനാണ് കമല്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങിയത്. തുടക്കം മുതല്‍ തന്നെ താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ കമലായിരുന്നു മുന്നില്‍. എന്നാല്‍ പകുതി സമയമായപ്പോള്‍ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്ന വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജയിക്കുകയും ചെയ്‌തു. 2018ലാണ് കമല്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടി പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോയമ്പത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

  • My heartfelt thank you to my leaders of @BJP4India who trusted me n gave me such a large platform to serve the people. My Huge thank you to my hardworking #BJPcadres as well as @AIADMKOfficial cadres who gave their all n stood by me rock solid. My humblest gratitude to them.🙏🙏

    — KhushbuSundar ❤️ (@khushsundar) May 3, 2021 " class="align-text-top noRightClick twitterSection" data=" ">

അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് അടുത്തിടെയാണ്. തെരഞ്ഞെടുപ്പിലും മത്സരിച്ച താരത്തിന് പക്ഷെ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ തീരുമാനം വീനിതമായി സ്വീകരിക്കുന്നുവെന്നാണ് പരാജയത്തിന് ശേഷം ഖുശ്‌ബു ട്വിറ്ററില്‍ കുറിച്ചത്. തന്നോടൊപ്പം മത്സരിച്ച് ജയിച്ച ഡോ.ഏഴിലന് താരം ട്വീറ്റില്‍ അഭിനന്ദനവുമറിയിച്ചു. ചെന്നൈ നഗരത്തിലെ തൗസന്‍റ് ലൈറ്റ്സിലാണ് ഖുശ്ബു മത്സരിച്ചത്. ഡിഎംകെ സ്ഥാനാര്‍ഥിയായിരുന്നു ജയിച്ച ഏഴില്‍.

Also read: ആസിഫ് അലിയുടെ 'എല്ലാ ശരിയാകും' ജൂണില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.