തിരുവനന്തപുരം : മൂന്ന് കൊവിഡ് തരംഗകാലങ്ങളിലെ നീണ്ട വറുതിക്കുശേഷം അരങ്ങുണർന്നു. പ്രൊഫഷണൽ, അമച്വർ നാടകവേദികൾ സജീവമായി. ലക്ഷങ്ങൾ മുതൽ മുടക്കുന്ന പ്രൊഫഷണൽ നാടകവേദികളും അതുകൊണ്ടുജീവിച്ച അഭിനേതാക്കളും പഴയ നല്ല കാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
മനുഷ്യൻ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങിപ്പോയ കൊവിഡ് കാലത്ത് കാണികൾക്ക് നഷ്ടപ്പെട്ട പൂരപ്പറമ്പിന്‍റെ ആരവം തിരിച്ചുവന്നുകഴിഞ്ഞു. പുരോഗമനാത്മകമായ ചിന്തകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കുന്ന അമച്വർ നാടകങ്ങളുമായി സാംസ്കാരിക വേദികളും കാണികളെ കൂട്ടുകയാണ്.
Also Read: മാർക്കണ്ഡേയ മിഥുനംപള്ളത്തുകാര്‍ക്ക് വെറും നാടകമല്ല; ഒരു കല ഗ്രാമത്തിന്‍റെ ജീവശ്വാസമായ കഥ
സാമൂഹ്യ അകലത്തിന്‍റെ പ്രതിരോധ മതിലും കടന്ന് കാണികളിലേക്ക് അഭിനേതാക്കൾ ഇറങ്ങിത്തുടങ്ങി. നാടകത്തെ സ്നേഹിക്കുന്ന മനുഷ്യർക്കിടയിൽ നാടകവും ജീവിതവും രണ്ടല്ല. കാണികളും അഭിനേതാക്കളാവുകയും അവരറിയാതെ നാടകത്തിന്‍റെ ഭാഗമാവുകയും ചെയ്യുന്നു. മഹാമാരിയുടെ മറ്റൊരു തരംഗം വരാതിരിക്കട്ടെയെന്ന പ്രാർത്ഥനയോടെ അരങ്ങിലാണിപ്പോൾ നാടകങ്ങൾ.