Jana Gana Mana trailer: പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ജന ഗണ മന'. 'ജന ഗണ മന'യിലെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. 4.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ നീതിക്കായി പൊരുതുന്ന ഒരു വിഭാഗത്തെയും പൃഥ്വിരാജിനെയുമാണ് കാണാനാവുക.
പൃഥ്വിരാജ് അടക്കമുള്ളവര്‍ ട്രെയ്‌ലര്‍ പങ്കുവച്ചിട്ടുണ്ട്. രാഷ്‌ട്രീയവും അക്രമവും പറഞ്ഞ് പ്രതിഷേധം അറിയിക്കുന്ന പൃഥ്വിരാജിനെയാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക. 'ഇവിടെ നോട്ടു നിരോധിക്കും വേണ്ടിവന്നാല്‍ വോട്ടും നിരോധിക്കും ഒരുത്തനും ചോദിക്കില്ല. കാരണം ഇത് ഇന്ത്യയാണ്.' - എന്ന പൃഥ്വിയുടെ ട്രെയ്‌ലറിലെ ഡയലോഗും ശ്രദ്ധേയമാണ്.
- " class="align-text-top noRightClick twitterSection" data="">
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുക. ഇതില്‍ രണ്ടാം ഭാഗത്തില്‍ നിന്നുള്ള രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയ്‌ലറിലും മുമ്പ് റിലീസ് ചെയ്‌ത ടീസറിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയ്‌ലറില്‍ ചില ഫ്ലാഷ്‌ബാക്ക് രംഗങ്ങള്‍ കാണിക്കുന്നത് ആദ്യ ഭാഗത്തിലേത് ആണെന്നാണ് സൂചന.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, പശുപതി, രാജ കൃഷ്‌ണമൂര്‍ത്തി, അഴകം പെരുമാള്‍, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, വിജയകുമാര്‍, ഹരി കൃഷ്‌ണന്‍, വൈഷ്‌ണവി വേണുഗോപാല്‍, ബെന്‍സി മാത്യൂസ്, ചിത്ര അയ്യര്‍, ധന്യ അനന്യ, ദിവ്യ കൃഷ്‌ണ, നിമിഷ, ജോസ്‌കുട്ടി ജേക്കബ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.
ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ഡിജോ ജോസ് ആന്‍റണിയാണ് സംവിധാനം. ഷാരിസ് മുഹമ്മദിന്‍റേതാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.
Also Read: ഏപ്രിലില്‍ ബീസ്‌റ്റും കെജിഎഫും; ഒടിടിയില്‍ റിലീസ് ചാകര