ജീവവായുവും കിടക്കകളുമില്ല, ജിഎസ്‌ടി നൽകില്ലെന്ന് നടി മീര ചോപ്ര - meera covid gst latest news
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരെയും ടാഗ് ചെയ്താണ് താരത്തിന്‍റെ ട്വീറ്റ്. തനിക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടുവെന്നും അതിന് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് കാരണമെന്നും മീര പറഞ്ഞു.

ഓക്‌സിജൻ ക്ഷാമം, മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവം, രോഗം മൂർച്ഛിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ ശ്മശാനത്തിന് മുന്നിൽ ആംബുലൻസിന്‍റെ നീണ്ട നിര... കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികളേറെ. സമൂഹമാധ്യമങ്ങളിലൂടെ ജീവവായുവിന് വേണ്ടി അപേക്ഷിക്കുന്ന കൊവിഡ് രോഗികളുടെ അവസാന നിമിഷങ്ങൾ കണ്ടും നിശബ്‌ദരായി നിൽക്കുകയാണ് ഭരണകൂടം.
-
I dont want to pay 18% gst when i cant get a bed in the hospital or an oxygen to breathe and live. #removeGST @AmitShah @FinMinIndia @ianuragthakur @PMOIndia @BJP4India
— meera chopra (@MeerraChopra) May 15, 2021 " class="align-text-top noRightClick twitterSection" data="
">I dont want to pay 18% gst when i cant get a bed in the hospital or an oxygen to breathe and live. #removeGST @AmitShah @FinMinIndia @ianuragthakur @PMOIndia @BJP4India
— meera chopra (@MeerraChopra) May 15, 2021I dont want to pay 18% gst when i cant get a bed in the hospital or an oxygen to breathe and live. #removeGST @AmitShah @FinMinIndia @ianuragthakur @PMOIndia @BJP4India
— meera chopra (@MeerraChopra) May 15, 2021
കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ താൻ നികുതി അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മീര ചോപ്ര. തനിക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടുവെന്നും അതിന് കൊവിഡല്ല, ആവശ്യമായിരുന്ന മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് കാരണമെന്നും മീര ചോപ്ര പറഞ്ഞു. "ആശുപത്രികളിൽ കിടക്കയോ ശ്വസിക്കാനും ജീവിക്കാനും ഓക്സിജനും ലഭ്യമല്ലാത്തപ്പോൾ 18 ശതമാനം ജിഎസ്‌ടി അടക്കാൻ ഞാൻ തയ്യാറല്ല," എന്ന് മീര ട്വിറ്ററിലൂടെ വിശദമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരെയും ടാഗ് ചെയ്തുകൊണ്ടാണ് മീര തന്‍റെ പ്രതിഷേധം അറിയിക്കുന്നത്. ജിഎസ്‌ടി എടുത്തുകളയണമെന്ന ഹാഷ് ടാഗും ട്വീറ്റിൽ നടി ഉൾപ്പെടുത്തിയിട്ടുണ്ട്.
More Read: 'ഉള്ളിലിരുപ്പ് നല്ലതാ'; ലോക്ക് ഡൗണില്‍ പിഷാരടി
അപ്രതീക്ഷിതമായി ഓക്‌സിജന്‍ നില കുറഞ്ഞതിനാല്‍ ശ്വാസംമുട്ടി തന്‍റെ അടുത്ത കസിന്‍റെ ജീവൻ നഷ്ടമായെന്ന് കുറച്ചുദിവസം മുമ്പ് മീര ചോപ്ര ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ബോളിവുഡിലും തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും സജീവമായ മീര ചോപ്ര സെക്ഷൻ 375 എന്ന ചിത്രത്തിലൂടെ പ്രശസ്‌തയായ നടിയാണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ കസിൻ കൂടിയാണ് താരം.