ബ്രസീലിയ: ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ വാങ്ങാനുള്ള കരാറിലെ ക്രമക്കേട് അന്വേഷിക്കാൻ ബ്രസീല്‍. ബ്രസീലിലെ ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസാണ് ക്രമക്കേട് അന്വേഷിക്കുന്നത്.
320 മില്യണ്‍ ഡോളറിന് വാക്സിൻ വാങ്ങാനാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ബ്രസീലിലെ ഭാരത് ബയോടെക്കിന്‍റെ പ്രതിനിധിയായ പ്രെസിസ മെഡികമെന്‍റോസിന് ഒരു ഡോസിന് 15 ഡോളര്‍ നല്‍കണം. മുൻപ് നടന്ന കരാറിലും പ്രെസിസ ക്രമക്കേടുകള്‍ നടത്തിയിരുന്നു.
എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൊടുത്ത അതേ വിലയ്ക്കാണ് ബ്രസീലിനും നല്‍കിയതെന്നാണ് കമ്പനിയുടെ വാദം. മൂന്ന് വർഷം മുമ്പ് പ്രെസിസ അസോസിയേറ്റ്സ് മറ്റൊരു കമ്പനി വഴി മരുന്ന് വിതരണത്തിനായി ആരോഗ്യ മന്ത്രാലയവുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാല്‍ ആ മരുന്നുകള്‍ വിതരണം ചെയ്തില്ലെന്ന് പ്രോസിക്ക്യൂട്ടര്‍ ലുസിയാന ലുറെയ്റോ പറഞ്ഞു.
പ്രെസിസ ഉൾപ്പെട്ട ക്രമക്കേടുകളുടെ ചരിത്രവും കരാർ ചെയ്ത ഡോസുകൾക്ക് ഉയർന്ന വില ഏര്‍പ്പെടുത്തിയതും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ALSO READ: കേന്ദ്രം അന്താരാഷ്ട്ര വാകിനുകൾക്ക് അംഗീകാരം നൽകണമെന്ന് ഡൽഹി സർക്കാർ
ബ്രസീലിലെ ആരോഗ്യ ഏജൻസി അംഗീകരിക്കുന്നതിനെ മുൻപെയാണ് സര്‍ക്കാര്‍ കൊവാക്സിൻ വാങ്ങാൻ അനുമതി നല്‍കിയത്. മറ്റ് വാക്സിനുകളുകള്‍ കുറഞ്ഞ വിലയ്ക്കാണ് രാജ്യത്ത് നല്‍കുന്നത്.