ആഗ്ര: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഋഷി സുനക് കുടുംബത്തോടൊപ്പം എത്തി ഫത്തേപ്പൂര്‍ സിക്രിയിലെ സാലിം ഛിഷ്‌തി ദര്‍ഗയില്‍ ഛാദര്‍ സമര്‍പ്പിച്ചു. പുണ്യ ആരാധനാലയത്തില്‍ ചരട് കെട്ടുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാര്യ, മക്കള്‍, ഭാര്യാമാതാവ് സുധാമൂര്‍ത്തി എന്നിവര്‍ക്കൊപ്പമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഋഷി സുനക് ഫത്തേപ്പൂര്‍ സിക്രിയിലെത്തിയത്. ലോകപൈതൃക കേന്ദ്രത്തില്‍ അദ്ദേഹം രണ്ട് മണിക്കൂറോളം ചെലവിട്ടു.
ദിവാന്‍ ഇ ആമില്‍ ആദ്യമായാണ് ഈ കുടുംബം സന്ദര്‍ശനം നടത്തുന്നതെന്ന ഫത്തേപ്പൂര്‍ സിക്രി കണ്‍സര്‍വേഷന്‍ അസിസ്റ്റന്‍റ് ദിലീപ് സിങ് പറഞ്ഞു. ജോധഭായ് കോട്ട കണ്ട ശേഷം ഇവര്‍ സലിം ദര്‍ഗയും സന്ദര്‍ശിച്ചു. അവിടെ അവര്‍ ഛാദര്‍ സമര്‍പ്പണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്‌ച അവര്‍ താജ്‌മഹല്‍ സന്ദര്‍ശിക്കുകയും ഒരുമണിക്കൂറോളം അവിടെ ചെലവിടുകയും ചെയ്‌തു. സുനകും കുടുംബവും സന്ദര്‍ശനം ഏറെ ആസ്വദിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന കണ്‍സര്‍വേഷന്‍ അസിസ്റ്റന്‍റ് അറിയിച്ചു. സുനകും ഭാര്യയും സന്ദര്‍ശക പുസ്‌തകത്തില്‍ തങ്ങളുടെ അഭിനന്ദനവും രേഖപ്പെടുത്തി.
വലിയ സുരക്ഷയാണ് തങ്ങള്‍ ഋഷി സുനകിനും കുടുംബത്തിനും ഒരുക്കിയിരുന്നതെന്ന് താജ് സുരക്ഷ എസിപി ആരീബ് അഹമ്മദ് പറഞ്ഞു. സിഐഎസ്‌എഫുമായി സഹകരിച്ചാണ് ഇവര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ബ്രിട്ടന്‍ പോളിങ് ബൂത്തിലേക്ക്, ഋഷി സുനകിന്‍റെ ഭാവി തുലാസില്‍