ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്‌ടിക്കാൻ പോന്ന നിര്‍ണായക നീക്കവുമായി അമേരിക്ക. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ എണ്ണം ഉറപ്പാക്കുന്നതിനായി അനുവദിച്ചിരുന്ന 2.1 കോടി ഡോളർ റദ്ദാക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ രണ്ടാം വരവിൽ പുതുതായി രൂപീകരിച്ച ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റ് (DOGE) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് പുറമേ നിരവധി രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. സമൂഹ മാധ്യമമായ എക്‌സിലാണ് ഡോജ് വിവരം പ്രഖ്യാപിച്ചത്. ടെക് ഭീമന്‍ ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലാണ് ഡോജ് പ്രവര്‍ത്തിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെലവ് ചുരുക്കൽ, നിയന്ത്രണങ്ങൾ ഒഴിവാക്കൽ എന്നീ അജണ്ട നടപ്പാക്കുക, സർക്കാരിന്‍റെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും പരമാവധിയാക്കുക, ഇതിനായി ഫെഡറൽ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറും നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി എന്ന് ഡോജ് വിശദീകരിച്ചു.
താഴെപ്പറയുന്ന കാര്യങ്ങളുടെ ഫണ്ടുകളാണ് അമേരിക്ക വെട്ടിക്കുറച്ചതായി ഡോജ് അറിയിച്ചത്
- മൊസാംബിക്ക് വോളണ്ടറി മെഡിക്കൽ മെയില്‍ സര്‍ക്കംസീഷന്‍- ഒരു കോടി ഡോളര്‍
- സംരംഭകത്വ കഴിവുകളുള്ള കംബോഡിയൻ യുവാക്കളുടെ ഒരു കൂട്ടായ്‌മ വികസിപ്പിക്കുന്നതിന് യുസി ബെർക്ക്ലിക്ക് നല്‍കുന്ന 97 ലക്ഷം ഡോളര്‍
- കംബോഡിയയിലെ സ്വതന്ത്ര ശബ്‌ദങ്ങൾ ശക്തിപ്പെടുത്തുന്നതിന് നല്‍കുന്ന 23 ലക്ഷം ഡോളര്‍
- പ്രാഗ് സിവിൽ സൊസൈറ്റി സെന്‍ററിന്‍റെ 320 ലക്ഷം ഡോളര്‍
- ലിംഗസമത്വത്തിനും സ്‌ത്രീ ശാക്തീകരണ കേന്ദ്രത്തിനും നല്‍കുന്ന നാല് കോടി ഡോളര്‍
- സെർബിയയിൽ പൊതു സംഭരണം മെച്ചപ്പെടുത്തുന്നതിന് നല്‍കുന്ന 1.4 കോടി ഡോളര്‍
- മോൾഡോവയിലെ രാഷ്‌ട്രീയ പ്രക്രിയകള്‍ക്ക് നല്‍കുന്ന 22 മില്യണും ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തത്തിന് നല്‍കുന്ന 21 മില്യണും ഉൾപ്പെടെ തെരഞ്ഞെടുപ്പുകൾക്കും രാഷ്‌ട്രീയ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള കൺസോർഷ്യത്തിന്‍റെ 486 മില്യൺ ഡോളര്‍
- ബംഗ്ലാദേശിൽ രാഷ്‌ട്രീയ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് നല്‍കിന്ന 29 മില്യൺ ഡോളര്‍
- നേപ്പാളിലെ സാമ്പത്തിക ഫെഡറലിസത്തിന് നല്‍കുന്ന രണ്ട് കോടി ഡോളര്‍
- നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് നല്‍കുന്ന 19 മില്യൺ ഡോളര്‍
- ലൈബീരിയയിലെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 1.5 മില്യൺ ഡോളര്‍
- മാലിയിലെ സാമൂഹിക ഐക്യത്തിന് ചെലവിടുന്ന 14 മില്യൺ ഡോളര്‍
- ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യ രാജ്യങ്ങൾക്ക് നല്‍കുന്ന 25 ലക്ഷം ഡോളര്‍
- ഏഷ്യയിലെ പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് നല്‍കുന്ന 4.7 കോടി ഡോളര്‍
- കൊസോവോ റോമ, അഷ്‌കലി, ഈജിപ്‌ത് എന്നിവിടങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ സാമൂഹിക - സാമ്പത്തിക ഐക്യം വർദ്ധിപ്പിക്കുന്നതിനും മറ്റ് വികസനങ്ങള്‍ക്കും നല്‍കുന്ന 20 ലക്ഷം ഡോളര്‍