കൊവിഡ് മഹാമാരിയിൽ രാജസ്ഥാന്‍റെ വരുമാന ശേഖരം 70 ശതമാനം ഇടിഞ്ഞു; അശോക് ഗെലോട്ട് - jaipur
സംസ്ഥാന സർക്കാരുകളുടെ വായ്പയെടുക്കൽ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

കൊവിഡ് മഹാമാരിയിൽ രാജസ്ഥാന്‍റെ വരുമാന ശേഖരം 70 ശതമാനം ഇടിഞ്ഞു; മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്‌പൂർ: കൊവിഡ് 19 മൂലം രാജസ്ഥാൻ സർക്കാരിന്‍റെ വരുമാന ശേഖരം 70 ശതമാനം ഇടിഞ്ഞതായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൂടാതെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സംസ്ഥാനങ്ങൾക്ക് ധനസഹായ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും അശോക് ഗെലോട്ട് ആരോപിച്ചു. സംസ്ഥാന സർക്കാരുകളുടെ വായ്പയെടുക്കൽ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനായി തങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.