ETV Bharat / bharat

ഡൽഹിയിൽ പ്രതിപക്ഷത്തെ ഇനി അതിഷി നയിക്കും; ആദ്യ നിയമസഭാ സമ്മേളനം നാളെ - DELHI OPPOSITION LEADER ATISHI

ഇന്ന് നടന്ന എഎപി യോഗത്തിലാണ് തീരുമാനമായത്.

ATISHI MARLENA  DELHI ASSEMBLY ELECTION  DELHI ASSEMBLY OPPOSITION LEADER  AAP DELHI
File image of Atishi (ANI)
author img

By ETV Bharat Kerala Team

Published : Feb 23, 2025, 3:13 PM IST

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അതിഷിയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി എഎപി പാർട്ടി നേതാക്കൾ അറിയിച്ചു. ഇന്ന് നടന്ന എഎപി യോഗത്തിലാണ് തീരുമാനമായത്. അരവിന്ദ് കെജ്‌രിവാളും അതിഷിയും ഉൾപ്പെടെ പാർട്ടിയിലെ മറ്റ് 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24ന് ആരംഭിക്കുന്നതായിരിക്കും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ മുൻ എഎപി സർക്കാരിനെതിരെയുള്ള സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുമെന്ന് ബിജെപി സർക്കാർ അറിയിച്ചു.

ഫെബ്രുവരി അഞ്ചിന് നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 48 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്‌. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെ പാർട്ടിയുടെ നിരവധി ഉന്നത നേതാക്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

Also Read: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഒരുങ്ങി കേന്ദ്രം; മാർച്ച് 19ന് വീണ്ടും ചർച്ച

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.