അഹമ്മദാബാദ്: ഗുജറാത്ത് ഐഐഎമ്മില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതായി. കാമ്പസില്‍ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 59 പേര്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്‌ച മാതം വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല. കഴിഞ്ഞ 210 ദിവസങ്ങള്‍ക്കുള്ളില്‍ ഐഐഎമ്മിവല്‍ 3,917 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
ഐഐഎമ്മിന് പുറമെ അഹമ്മദാബാദ് നഗരത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. തിങ്കളാഴ്‌ച മാത്രം 602 പേര്‍ക്ക് നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു.