കേരളം

kerala

'പെഗാസസ് പോലെ സ്പൈവെയര്‍ ആക്രമണം'; 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്, പട്ടികയില്‍ ഇന്ത്യയും?

By ETV Bharat Kerala Team

Published : Jul 11, 2024, 12:41 PM IST

മേഴ്‌സനറി സ്പൈവെയർ  ആപ്പിൾ ഐ ഫോൺ  APPLE WARNS I PHONE USERS  SPYWARE THREAT I PHONE
Apple Warns I phone Users In 98 Countries (ETV Bharat)

ന്യൂഡൽഹി:'പെഗാസസ്' പോലുള്ള പുതിയ മേഴ്‌സനറി സ്പൈവെയർ ആക്രമണത്തെക്കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യയുള്‍പ്പടെ 98 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ടെക് ഭീമന്മാരായ ആപ്പിളിന്‍റെ നിര്‍ദേശം. ഉപയോക്താവ് ആരാണ്, അയാള്‍ എന്താണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി നിങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടും സ്പൈവെയര്‍ ആക്രമണമുണ്ടാകാമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മുന്നറിയിപ്പില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എല്ലാവരും വിഷയത്തെ ഗൗരവമായി കാണണെന്നും ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സമാനമായ മുന്നറിയിപ്പുകൾ അയച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ, ടെക് ഭീമൻ എൻഎസ്ഒ ഗ്രൂപ്പിൽ നിന്നുള്ള പെഗാസസ് പോലുള്ള മേഴ്‌സനറി സ്പൈവെയർ ഉപയോഗിച്ച് ടാർഗെറ്റ് ചെ്യ്‌തിരിക്കാവുന്ന ഇന്ത്യയിലെ ഉൾപ്പെടെ 92 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഭീഷണി അറിയിപ്പുകൾ അയച്ചിരുന്നു.

ABOUT THE AUTHOR

...view details