ETV Bharat / snippets

കാണാൻ സാധിക്കാത്തതിനെയും കാണാം...! ഇൻഫ്രാറെഡ് പ്രകാശത്തെ ദൃശ്യപ്രകാശമാക്കി മാറ്റുന്ന ഉപകരണം വികസിപ്പിച്ച് ഐഐഎസ്‌സി

author img

By ETV Bharat Kerala Team

Published : Jun 25, 2024, 10:00 AM IST

VISIBLE LIGHT  INDIAN INSTITUTE OF SCIENCE  ഇൻഫ്രാറെഡ് പ്രകാശം  NONLINEAR OPTICAL MIRROR STACK
Indian Institute Of Science Bengaluru (ETV Bharat)

ഹൈദരാബാദ്: ചില ആവൃത്തികളില്‍ മാത്രമെ നമുക്ക് പ്രകാശത്തെ കാണാൻ സാധിക്കാറുള്ളു. അവയെ ദൃശ്യ സ്പെക്ട്രം എന്നാണ് വിളിക്കപ്പെടുന്നത്. കുറഞ്ഞ ആവൃത്തിയുള്ള ഇൻഫ്രാറെഡ് പ്രകാശം നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കുന്നതല്ല. എന്നാല്‍, ഇപ്പോള്‍ ഇവയെ ദൃശ്യപ്രകാശങ്ങളാക്കി മാറ്റുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞർ.

ഇൻഫ്രാറെഡ് പ്രകാശത്തെ ദൃശ്യപ്രകാശമാക്കി മാറ്റുന്നതിനായി ഐഐഎസ്‌സി ശാസ്‌ത്രജ്ഞർ 'നോൺ-ലീനിയർ ഒപ്റ്റിക്കൽ മിറർ സ്‌റ്റാക്ക്' വികസിപ്പിച്ചെടുത്തു. 2ഡി മെറ്റീരിയലാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രതിരോധം, ജ്യോതിശാസ്‌ത്രം, ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രകാശത്തിന്‍റെ ഈ പരിവർത്തനത്തിന് നിരവധി പ്രയോഗങ്ങളുണ്ടെന്ന് ശാസ്‌ത്രജ്ഞർ വിശദീകരിച്ചു.

ഉദാഹരണത്തിന്, ഇൻഫ്രാറെഡ് പ്രകാശം ഒരു വാതകത്തിലൂടെ കടന്നുപോകുമ്പോൾ, ബീം ചില മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് വിശകലനം ചെയ്യുന്നതിലൂടെ, ആ വാതകത്തിന്‍റെ ഗുണങ്ങൾ നിർണയിക്കാനാകും. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇത്തരത്തിലുള്ള അന്വേഷണങ്ങൾ നടത്താൻ ചിലപ്പോൾ സാധ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.